ബംഗളൂരുവില്‍ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം അതേ കാറില്‍ പാലക്കാട് കൊണ്ടു വന്ന് ഉപേക്ഷിച്ചു; സിസിടിവി ക്യാമറ നിരീക്ഷിച്ച് ഒടുവില്‍ പോലീസ് പ്രതിയെ അകത്താക്കി


പാലക്കാട്: (https://ift.tt/2VXThLz) ബംഗളൂരുവില്‍ കാറിടിച്ചു മരിച്ചയാളുടെ മൃതദേഹം അതേ കാറില്‍ 500 കിലോമീറ്ററോളം ദൂരെ കൊണ്ടു വന്ന് പാലക്കാട് വടക്കഞ്ചേരി പന്നിയങ്കരയ്ക്കു സമീപം കൊണ്ടുവന്ന് ഉപേക്ഷിച്ചു. മരിച്ചയാളും പ്രതിയും കര്‍ണാടക സ്വദേശികളാണ്. ബംഗളൂരു ആനേക്കല്‍ ബൈഗഡദേനഹള്ളിയില്‍ പി അങ്കന്‍ മിത്ര (37) ആണു പൊലീസ് പിടിയിലായത്. ഇയാള്‍ ഓടിച്ച കാറിടിച്ചു മരിച്ച ബംഗളൂരു ദേവനഹള്ളി മുദ്ദനായ്ക്കന ഹള്ളി വെങ്കിടേശപ്പയുടെ (67) മൃതദേഹമാണു ചൂരക്കോട്ടുകുളമ്പില്‍ ഉപേക്ഷിച്ചത്. ബംഗളൂരുവില്‍ രാജ്യാന്തര കമ്പനിയില്‍ എന്‍ജിനീയറാണു പ്രതി.

News, Kerala, palakkad, Death, Accused, Police, Arrested, Remanded, CCTV, Crime, Palakkad Vadakkanchery in Abandoned Body

വ്യാഴാഴ്ച പുലര്‍ച്ചെ 12 മണിയോടെ നീല നിറത്തിലുള്ള കാര്‍ ഇടവഴിയിലൂടെ വന്നതു സമീപത്തെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. പെട്ടെന്നുതന്നെ തൃശൂര്‍ പാലിയേക്കര മുതല്‍ വാളയാര്‍ വരെയുള്ള സിസിടിവി ക്യാമറകള്‍ നിരീക്ഷിച്ചാണു കര്‍ണാടക റജിസ്ട്രേഷനിലുള്ള കാറിനെക്കുറിച്ചും ഉടമയെക്കുറിച്ചും വിവരം ശേഖരിച്ചത്. തുടര്‍ന്നാണ് ഇയാളെ ബംഗളൂരുവില്‍ നിന്നും കേരളാ പൊലീസ് പൊക്കിയത്.

ബംഗളൂരു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ പ്രതിയുടെ കാര്‍ കണ്ടെത്തി. മുന്‍ഭാഗത്തെ തകര്‍ന്ന ചില്ലും ലൈറ്റും കണ്ടെത്തിയ പൊലീസിനു കാറില്‍ നിന്നു മരിച്ചയാളുടെ തലമുടി കിട്ടി. വണ്ടിക്കുള്ളില്‍ ചോരപ്പാടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

വിരലടയാള, ഫൊറന്‍സിക് വിദഗ്ധരും സംഘത്തോടൊപ്പം ബെംഗളൂരുവിലെത്തിയതു പ്രതിയെ ഇന്നലെ തന്നെ തെളിവു സഹിതം അറസ്റ്റ് ചെയ്യാന്‍ സഹായിച്ചു. ആലത്തൂരിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala, palakkad, Death, Accused, Police, Arrested, Remanded, CCTV, Crime, Palakkad Vadakkanchery in Abandoned Body


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?