ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ; പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് നാടെങ്ങും പ്രചാരണം നടത്തിയ അബ്ദുള്ളക്കുട്ടി വീണ്ടും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍

കണ്ണൂര്‍: (www.kvartha.com 06.03.2020) ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയെന്ന ചൊല്ലു പോലെ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിന് പിന്‍തുണയുമായി ബിജെപിക്കായി നാടെങ്ങും പ്രസംഗിച്ചു നടന്ന എ പി അബ്ദുള്ളക്കുട്ടിക്ക് വീണ്ടും അംഗീകാരം. പാര്‍ട്ടിയില്‍ നവാഗതനായ എ പി അബ്ദുള്ളക്കുട്ടിയെ വീണ്ടും സംസ്ഥാന വൈസ് പ്രസിഡന്റായി ബിജെപി നിലനിര്‍ത്തി. അബ്ദുള്ളക്കുട്ടിക്ക് പുറമെ കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ആര്‍എസ്എസ് സംസ്ഥാന നേതാവും അധ്യാപക പരിഷത്ത് നേതാവുമായ സി സദാനന്ദനെയും സംസ്ഥാന വൈസ് പ്രസിഡന്റായി നിയോഗിച്ചിട്ടുണ്ട്.

കൂടാതെ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ കീഴില്‍ സ്ഥാനം വഹിയ്ക്കില്ലെന്ന നിലപാടെടുത്ത എ എന്‍ രാധാകൃഷ്ണനെയും ശോഭാസുരേന്ദ്രനെയും വൈസ് പ്രസിഡന്റുമാരാക്കി ഉള്‍പ്പെടുത്തിയാണ് ബിജെപി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത്. ഇവര്‍ നേരത്തെ ജനറല്‍ സെക്രട്ടറിമാരായിരുന്നു. എം ടി രമേശ് ജനറല്‍ സെക്രട്ടറിയായി തുടരും. എ പി അബ്ദുള്ളക്കുട്ടിയും വൈസ് പ്രസിഡന്റായി തുടരും. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പട്ടിക പ്രഖ്യാപിച്ചത്. 10 വൈസ് പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരുമുണ്ട്.

Kannur, News, Kerala, BJP, A.P Abdullakutty, K. Surendran, A P Abdullakutty became BJP state vice president

ജെ ആര്‍ പദ്മകുമാറാണ് ട്രഷറര്‍. എം എസ് കുമാര്‍, ബി ഗോപാലകൃഷ്ണന്‍, സന്ദീപ് വാര്യര്‍ എന്നിവരാണ് പാര്‍ട്ടി വക്താക്കള്‍. കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന കെ എസ് രാധാകൃഷ്ണന്‍, ജെ പ്രമീളാദേവി, ജി രാമന്‍ നായര്‍ എന്നിവരും വൈസ് പ്രസിഡന്റുമാരാണ്. സദാനന്ദന്‍ മാസ്റ്റര്‍, എം എസ് സമ്പൂര്‍ണ്ണ, വി ടി രമ, വി വി രാജന്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരാക്കി. ജോര്‍ജ് കുര്യന്‍, സി കൃഷ്ണകുമാര്‍, സുധീര്‍ എന്നിവരാണ് എം ടി രമേശിനെ കൂടാതെയുള്ള ജനറല്‍ സെക്രട്ടറിമാര്‍.

Keywords: Kannur, News, Kerala, BJP, A.P Abdullakutty, K. Surendran, A P Abdullakutty became BJP state vice president


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?