കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; പാത്രം കഴുകുന്ന സ്റ്റീല്‍ സ്‌ക്രബറുകള്‍ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്തുകയായിരുന്ന കാസര്‍കോട് സ്വദേശി പിടിയില്‍

മട്ടന്നൂര്‍: (www.kvartha.com 04.03.2020) കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30ന് എത്തിയ ഗോ എയര്‍ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പാത്രം കഴുകുന്ന സ്റ്റീല്‍ സ്‌ക്രബറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശി കെ പി അലികുഞ്ഞിയെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഇയാളില്‍ നിന്ന് ഒന്‍പതുലക്ഷം രൂപ വിലമതിക്കുന്ന 233ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

Passenger nabbed from Kannur airport with Rs 9 lakh worth, Kannur, News, Local-News, Business, Flight, Airport, Customs, Arrested, Kasaragod, Natives, Gold, Seized, Kerala

കസ്റ്റംസ് സൂപ്രണ്ട് മധൂസൂദന ഭട്ട്, സൂപ്രണ്ടുമാരായ കെ സുകുമാരന്‍, സി വി മാധവന്‍, സന്ദീപ്, ഇന്‍സ്‌പെക്ടര്‍മാരായ എന്‍ അശോക് കുമാര്‍, യദു കൃഷ്ണ, കെ വി രാജു, സോണിത് കുമാര്‍, മനീഷ് കുമാര്‍, ഹെഡ് ഹവില്‍ ദാര്‍മാരായ പി ശ്രീരാജ്, സുമാവതി എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണം പിടികൂടിയത്.

Keywords: Passenger nabbed from Kannur airport with Rs 9 lakh worth, Kannur, News, Local-News, Business, Flight, Airport, Customs, Arrested, Kasaragod, Natives, Gold, Seized, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?