തേഞ്ഞൊട്ടി കേന്ദ്രസർക്കാരും ആദായനികുതി വകുപ്പും: നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ല; ആദായനികുതി വകുപ്പിന്റെ ക്ലീന്‍ചിറ്റ്

ചെന്നൈ: (www.kvartha.com 14.03.2020) സിനിമകളിലൂടെ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് തമിഴ്‌ സൂപ്പർതാരം വിജയിനെ കുരുക്കാൻ എത്തിയ ആദ്യനികുതി വകുപ്പും കേന്ദ്രസർക്കാരും ഒടുവിൽ കീഴടങ്ങി. ദിവസങ്ങൾ നീണ്ട റെയ്‌ഡിനും പരിശോധനകൾക്കും ശേഷം നടന്‍ വിജയ് നികുതി വെട്ടിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ആദായ നികുതി വകുപ്പ് അധികൃതർ ഒടുവിൽ വാർത്താക്കുറിപ്പ് ഇറക്കി. ബിഗില്‍, മാസ്റ്റര്‍ എന്നീ സിനിമകളുടെ പ്രതിഫലത്തുകയുടെ നികുതി വിജയ് കൃത്യമായി തന്നെ അടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയാണ് ആദായ നികുതി വകുപ്പ് വിജയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്.


Actor Vijay gets clean chit

ബിഗിലിന് പ്രതിഫലതുകയായി 50 കോടിയും മാസ്റ്ററിന് 80 കോടിയുമാണ് വാങ്ങിയതെന്നും രണ്ട് സിനിമകള്‍ക്കും കൃത്യമായി തന്നെ നികുതി അടച്ചിട്ടുണ്ടെന്നും ആദായ നികുതി വകുപ്പ് പറഞ്ഞതായി ദ ന്യൂസ് മിനുറ്റ് റിപ്പോര്‍ട്ട് ചെയ്തു. ക്ലീന്‍ ചിറ്റിന് തൊട്ടുമുമ്പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നിരോധന ഉത്തരവുകള്‍ പിന്‍വലിച്ചു. വീട്ടിലെത്തിയ ഉദ്യോഗസ്ഥര്‍ മുന്‍ റെയ്ഡിനിടെ സീല്‍ വെച്ച ലോക്കറുകളും റൂമുകളും ഡ്രോയറുകളും തുറന്നുകൊടുത്തു.

ഫെബ്രുവരിയില്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ നെയ്!വേലിയിലെ ലൊക്കേഷനില്‍ നിന്നാണ് വിജയ്!യെ ആദായ നികുതി വകുപ്പ് റെയ്ഡിന്റെ ഭാഗമായി വിളിപ്പിക്കുന്നത്. ബിഗില്‍ സിനിമയുടെ നിര്‍മാണ കമ്പനിയായ എ.ജി.എസില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ 72 കോടി രൂപ കണ്ടെടുത്തതോടെയാണ് താരത്തിനെതിരായി ആദായ നികുതി വകുപ്പ് നീങ്ങിയത്.

ബിഗില്‍ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിര്‍മാണ കമ്പനിയും വിജയ്!യും നല്‍കിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി ആദായ നികുതി വകുപ്പ് പറഞ്ഞത്. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.


Tamil actor vijay

കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിച്ചതിനാണ് നടൻ വിജയിനെ പ്രതികാരബുദ്ധിയോടെ കേന്ദ്രം വേട്ടയാടിയത്. ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് നിരന്തരം റെയ്‌ഡുകൾ നടത്തി. മണിക്കൂറുകളോളം ചോദ്യം ചെയ്തുവെങ്കിലും ഒരു വെട്ടിപ്പും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിന്റെയും ആദായ നികുതി വകുപ്പ് അധികൃതരുടെയും നടപടിക്കെതിരെ സിനിമ ലോകത്ത് കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.

Summary, Income Tax Department Clears Actor Vijay tax fraud


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?