കൊറോണ: തൊഴിൽ വിസ പുതുക്കാൻ മെഡിക്കല്‍ പരിശോധനയുടെ ആവശ്യമില്ല; യുഎഇയില്‍ തൊഴിലാളികളുടെ വിസകള്‍ തനിയേ പുതുക്കപ്പെടും
അബൂദബി: (www.kvartha.com 26.03.2020) കാലാവധി കഴിഞ്ഞ തൊഴിലാളികളുടെ റെസിഡന്‍സി വിസകള്‍ യുഎഇയില്‍ തനിയേ പുതുക്കപ്പെടും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിസ പുതുക്കാനുള്ള മെഡിക്കല്‍ പരിശോധനയില്‍ നിന്നും ഇവരെ ഒഴിവാക്കി. തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍ എന്നിവരുടെ വിസകള്‍ക്കാണ് ഇത് ബാധകമെന്ന് അധികൃതർ അറിയിച്ചതായി 'ദ നാഷണൽ' റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
തൊഴില്‍മന്ത്രാലയം, ആരോഗ്യമന്ത്രാലയം, താമസ കുടിയേറ്റ മന്ത്രാലയം എന്നിവ സംയുക്തമായാണ് മെഡിക്കല്‍ പരിശോധനകള്‍ ഒഴിവാക്കി തൊഴിലാളികളുടെ വിസകള്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിച്ചത്. ഇതോടെ വിസ പുതുക്കാനായി പ്രവാസി തൊഴിലാളികളും വീട്ടുജോലിക്കാരും മെഡിക്കല്‍ കേന്ദ്രങ്ങളെ സമീപിക്കേണ്ടതില്ല. വിസ പുതുക്കാനുള്ള അപേക്ഷകള്‍ നൽകാൻ സാധിക്കാത്തതിനാലും വിസ പുതുക്കുന്ന അടഞ്ഞു കിടക്കുന്നതിനാലുമാണ് പുതിയ നടപടി. വിസ പുതുക്കുന്നതിനുള്ള ഫീസ് ഈടക്കാന്‍ ഓണ്‍ലൈനില്‍ സൗകര്യമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതിനിടെ യു എ എയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന് കഴിഞ്ഞ ദിവസം അധികൃതർ നിർദ്ദേശിച്ചിരുന്നു. ഏപ്രിൽ ഒമ്പതു വരെയാണ് ഈ നിയന്ത്രണം.
Summary: UAE to automatically renew expired visas due to Coronavirus outbreak

Powered by Info News For You

Comments
Post a Comment