യുവ ദമ്പതികളെ വാടക ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാസര്‍കോട് (www.evisionws.cone): യുവ ദമ്പതികളെ ക്വാട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ പാക്യാര കൊത്യംകുന്നിലെ ബാലകൃഷ്ണന്‍- മാധവി ദമ്പതികളുടെ മകന്‍ ജിഷാന്ത് (31), ഭാര്യ നെക്രാജെ സ്വദേശിനി ജയ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പരവനടുക്കം നെച്ചിപ്പടുപ്പിലെ വാടക ക്വാര്‍ട്ടേഴ്സിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. പ്രണയവിവാഹമായിരുന്നു. ജനുവരി മാസം മുതലാണ് പരവനടുക്കത്തെ വാടക ക്വാട്ടേഴ്‌സില്‍ താമസം തുടങ്ങിയത്. വിവരമറിഞ്ഞ് മേല്‍പറമ്പ് പോലീസ് സ്ഥലത്തെത്തി അന്വേഷിക്കുന്നു.
Powered by Info News For You

Comments
Post a Comment