സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്; കേരളത്തിലെ പത്ത് ജില്ലകള്‍ അടച്ചിടണമെന്ന് കേന്ദ്ര നിര്‍ദേശം

തിരുവനന്തപുരം: (https://ift.tt/2wuvb0K) പതിനൊന്ന് ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചതോടെ കേരളം കടുത്ത നിയന്ത്രണത്തിലേക്ക്. കോവിഡ് വ്യാപനം തടയാന്‍ പത്ത് ജില്ലകള്‍ അടച്ചിടണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ സംസ്ഥാന സര്‍ക്കാര്‍ തിങ്കളാഴ്ച തീരുമാനമെടുക്കും. മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തിങ്കളാഴ്ച തീരുമാനമെടുക്കുമെന്ന് ഞായറാഴ്ച മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. നിലവില്‍ കാസര്‍കോട് ജില്ല മാത്രമാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി അടച്ചിട്ടിരിക്കുന്നത്. കോഴിക്കോട് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.

News, Kerala, Thiruvananthapuram, Central Government, CM, Pinarayi vijayan, COVID19, Covid-19 Effected Districts Lock Down Decision Monday

കാസര്‍കോടിനു പുറമെ തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളും അടച്ചിടണമെന്നാണ് കേന്ദ്രനിര്‍ദേശം.

രോഗം സ്ഥിരീകരിച്ച ജില്ലകള്‍ അവശ്യസേവനങ്ങള്‍ ഉറപ്പാക്കി അടച്ചിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഈ നിയന്ത്രണം കാസര്‍കോട് ജില്ലയില്‍ ഏറക്കുറെ നടപ്പാക്കി. ഇനിയുള്ള നിയന്ത്രണം സംസ്ഥാനത്താകെ മാറുംവിധത്തിലാകും. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഉന്നതതല യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

എന്നാല്‍ അടച്ചിടല്‍ പത്തു ജില്ലകളില്‍ മാത്രമായി ഒതുക്കിയിട്ട് കാര്യമില്ലെന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിലപാട്. കോവിഡിന്റെ സമൂഹവ്യാപനമുണ്ടായെന്ന വിലയിരുത്തലില്‍ സംസ്ഥാനമൊട്ടാകെ അടച്ചിടണമെന്നാണ് ഐഎംഎയും കെജിഎംഒഎയും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ഗൗരവമായി ആലോചിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനം പൂര്‍ണമായി അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ജില്ലകളിലെ സാഹചര്യം വിലയിരുത്തി നടപടിയെടുക്കാന്‍ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്. അടച്ചിട്ടാല്‍ തന്നെ അവശ്യസാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉറപ്പുനല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ കൂടി ഉറപ്പാക്കിയശേഷമേ പത്തു ജില്ലകള്‍ അടച്ചിടുന്നതില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കൂ.

Keywords: News, Kerala, Thiruvananthapuram, Central Government, CM, Pinarayi vijayan, COVID19, Covid-19 Effected Districts Lock Down Decision Monday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?