കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ രാജിവെക്കുന്നു: പകരം സ്ഥാനത്തിനായി മുസ്ലീം ലീഗ്

കണ്ണൂര്‍: (www.kvartha.com 02.03.2020) ഭരണസ്തംഭനം നിലനില്‍ക്കുന്ന കണ്ണൂര്‍ കോര്‍പറേഷനിലെ യു ഡി എഫ് ഭരണത്തിന് പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ട് മുസ്ലീം ലീഗ് രംഗത്ത്.അവശേഷിച്ച ആറു മാസം കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ പദവി ആവശ്യപ്പെട്ട് മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി യു ഡി എഫിന് കത്ത് നല്‍കി.

മാര്‍ച്ച് നാലിനുള്ളില്‍ നിലവിലുള്ള മേയര്‍ സ്ഥാനം ഒഴിഞ്ഞ് മുസ്ലീം ലീഗിലെ അംഗത്തിന് സത്യപ്രതിജ്ഞ ചെയ്യാന്‍ സൗകര്യമെരുക്കണമെന്നാണ് യു ഡി എഫ് ചെയര്‍മാന് മുസ്ലീം ലീഗ് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ പ്രതിസന്ധിയില്‍ ആടിയുലയുന്ന കോര്‍പറേഷന്‍ ഭരണത്തില്‍ പ്രതിസന്ധി മൂര്‍ച്ഛിരിക്കുകയാണ്.

Kannur Corporation mayor may be resigns, Kannur, News, Politics, Trending, Muslim-League, Congress, LDF, Resignation, UDF, Kerala

ഭരണസ്തംഭനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മുസ്ലീം ലീഗ് ഭരണമാറ്റം ആവശ്യപ്പെടില്ലെന്നായിരുന്നു കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. എന്നാല്‍ അപ്രതീക്ഷിതമായി ലീഗ് മേയര്‍ സ്ഥാനം ആവശ്യപ്പെടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതു യു ഡി എഫില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് എല്‍ ഡി എഫ് കണക്ക് കൂട്ടല്‍.

എന്നാല്‍ ആറു മാസം മുന്‍പ് എല്‍ ഡി എഫില്‍ നിന്നും ഭരണം പിടിച്ചെടുത്ത വേളയില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും ഇതുസംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ കോണ്‍ഗ്രസ് മുന്നണി മര്യാദ പാലിക്കുമെന്നാണ് പ്രതീക്ഷയെന്ന് മുസ്ലീം ലീഗ് നേതാക്കള്‍ പറഞ്ഞു. നിലവില്‍ തല മുതിര്‍ന്ന വനിതാ നേതാവ് സുമാ ബാലകൃഷ്ണനാണ് മേയര്‍.

കോണ്‍ഗ്രസ് വിമതനും ഡെപ്യൂട്ടി മേയറുമായ പി കെ രാഗേഷിന്റെ പിന്തുണയിലാണ് യു ഡി എഫ് -എല്‍ ഡി എഫ് ഭരണസമിതിയെ അവിശ്വാസത്തിലൂടെ പുറത്താക്കി പിടിച്ചെടുത്തത്. എന്നാല്‍ കോര്‍പറേഷനില്‍ ഭരണമേറ്റെടുത്തതു മുതല്‍ പ്രതിപക്ഷവും ഇടതു അനുകുല ജീവനക്കാരും സമരത്തിലാണ്. ഇതിനിടയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ മര്‍ദനമേറ്റ് മേയര്‍ ആശുപത്രിയിലുമായി.

പ്രതിപക്ഷവും ജീവനക്കാരും പ്രതിഷേധം ഉയര്‍ത്തുന്നതു കൂടാതെ സര്‍ക്കാര്‍ ഫണ്ട് പിടിച്ചു വയ്ക്കുന്നതും കോര്‍പറേഷന്‍ ഭരണത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മേയര്‍ സുമാ ബാലകൃഷ്ണന്‍ രാജിവെച്ചാല്‍ മുസ്ലീം ലീഗിലെ സീനിയര്‍ വനിതാ നേതാവ് സി സീനത്ത് മേയറാകുമെന്നാണ് സൂചന.

എന്നാല്‍ സീനത്തിനെ എതിര്‍ക്കുന്ന ശക്തമായൊരു വിഭാഗം മുസ്ലീം ലീഗിലുണ്ട്. ഏകാധിപത്യപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന സീനത്ത് മേയറായി ചുമതലയേറ്റാല്‍ പാര്‍ട്ടിയിലും ഭരണത്തിലും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് മുസ്ലീം ലീഗിലെ ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.

Keywords: Kannur Corporation mayor may be resigns, Kannur, News, Politics, Trending, Muslim-League, Congress, LDF, Resignation, UDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?