കൊറോണപ്പേടിയില്‍ ആരും അടുപ്പിച്ചില്ല; പഴ്‌സ് നഷ്ടമായതോടെ ഭക്ഷണം കഴിക്കാന്‍ പണമില്ലാതെ വഴിയരികില്‍ നട്ടം തിരിഞ്ഞ വിദേശവനിതയ്ക്കും മൂന്ന് വയസുള്ള കുഞ്ഞിനും പോലീസിന്റെ കരുതല്‍

കൊച്ചി: (https://ift.tt/33qBQVz) കോവിഡ് ഭീതിക്കിടെ പണമടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഫ്രഞ്ച് യുവതിക്കു സഹായവുമായി പൊലീസ്. എറണാകുളം മെഡിക്കല്‍ കോളേജിനു പരിസരത്തുനിന്നാണ് ഫ്രഞ്ച് യുവതി ഡെസ്മാസുര്‍ ഫ്ലൂറിനെ (27) യും കളമശ്ശേരി പോലീസ് കണ്ടെത്തുന്നത്. ഐസൊലേഷനില്‍നിന്നു ചാടിപ്പോയ വിദേശവനിതയും കുട്ടിയും മെഡിക്കല്‍ കോളേജ് പരിസരത്തിരിക്കുന്നുവെന്നായിരുന്നു പോലീസിനു കിട്ടിയ ഫോണ്‍സന്ദേശം. വിശന്നുവലഞ്ഞ് ആരും സഹായിക്കാനില്ലാതെ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലായിരുന്നു ഇവര്‍.

News, Kerala, Kochi, Foreign, Police, Food, Son, Medical College, Embassy, Kerala Police Helps French Mother and Child

'പണമടങ്ങിയ പഴ്സ് നഷ്ടമായി. ഭക്ഷണം കഴിച്ചിട്ടില്ല. കൊറോണ ബാധിതരാണെന്ന് കരുതി എല്ലാവരും ഭീതിയോടെയാണ് കാണുന്നത്. ഞങ്ങള്‍ക്ക് കൊറോണയില്ല'- വിവരം തിരക്കിയ പോലീസിനോട് ഇവര്‍ പറഞ്ഞു. പോലീസ് ഇവര്‍ക്ക് ഭക്ഷണം വാങ്ങിനല്‍കി.

ഒക്ടോബറില്‍ ഇന്ത്യയിലെത്തിയതാണ് ഇവര്‍. വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. ഞായറാഴ്ച വൈകിട്ടാണ് കൊച്ചിയിലെത്തിയത്. കൂടെയുണ്ടായിരുന്ന ഡെസ്മാസുറിന്റെ മാതാവിനെ നാട്ടിലേക്കയക്കാന്‍ നെടുമ്പാശ്ശേരി വിമാത്താവളത്തിലെത്തിയതാണ്. രണ്ടാഴ്ചയായി വര്‍ക്കലയില്‍ ആയിരുന്നെന്ന് അറിയിച്ചതോടെ ആരോഗ്യവിഭാഗം അധികൃതര്‍ ഇവരെ ആലുവ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

പരിശോധനയില്‍ കൊറോണയില്ലെന്ന് കണ്ടെത്തി. ഇതിനിടെയാണ് ഡെസ്മാസുറിന്റെ പഴ്സ് നഷ്ടമായ കാര്യം അറിയുന്നത്. ആശുപത്രിയില്‍നിന്ന് എവിടേക്കു പോകണമെന്നറിയാതെ ഇവര്‍ കുട്ടിയുമായി അലഞ്ഞു. പല ഹോട്ടലുകളിലും ചെന്നെങ്കിലും മുറി കിട്ടിയില്ല. ഭക്ഷണവും നല്‍കിയില്ല. വീണ്ടും മെഡിക്കല്‍ കോളേജിന്റെ വരാന്തയിലേക്ക്. ഇവിടെ ഏറെനേരം വിശ്രമിച്ചശേഷമാണ് ഒരുമുറി അധികൃതര്‍ അനുവദിച്ചത്. മുറിയിലെ കൊതുകുശല്യത്തില്‍നിന്ന് സഹികെട്ട് തിങ്കളാഴ്ച രാവിലെ ഇവര്‍ മെഡിക്കല്‍ കോളേജ് കെട്ടിടത്തിനു പുറത്തിറങ്ങി വിശ്രമിച്ചപ്പോഴാണ് നാട്ടുകാര്‍ തെറ്റിദ്ധരിച്ചത്.

സിവില്‍ പോലീസ് ഓഫീസര്‍ പി എസ് രഘുവിന്റെ ഇടപെടലാണ് പ്രശ്നം വേഗത്തില്‍ പരിഹരിക്കാന്‍ സഹായിച്ചത്. ഫോറിന്‍ റീജണല്‍ രജിസ്ട്രേഷന്‍ ഓഫീസ് അധികൃതരുമായും പുതുച്ചേരിയിലെ ഫ്രഞ്ച് എംബസിയുമായും രഘു ബന്ധപ്പെട്ടു.

എംബസി അധികൃതര്‍ 7500 രൂപ വെസ്റ്റേണ്‍ യൂണിയന്‍ വഴി ഉടന്‍ അയച്ചുനല്‍കി. ശേഷം ഇവരുമായി പോലീസ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക്. അവിടെ എത്തിക്കാനും കുട്ടിയെ ലാളിക്കാനും ചോക്ലേറ്റ് വാങ്ങിനല്‍കാനുമെല്ലാം രഘുവാണുണ്ടായിരുന്നത്. കൊറോണബാധിതരാണെന്ന പ്രശ്നം മറ്റിടങ്ങളിലുമുണ്ടായേക്കുമെന്ന ആശങ്കയറിയിച്ചതോടെ പോലീസ് ഇടപെട്ട് ആശുപത്രി അധികൃതരില്‍നിന്ന് സര്‍ട്ടിഫിക്കറ്റും വാങ്ങിനല്‍കി. ഉച്ചയ്ക്ക് ഒരുമണിക്ക് ഇവരെ ഡെല്‍ഹിയിലേക്കു യാത്രയാക്കി.

Keywords: News, Kerala, Kochi, Foreign, Police, Food, Son, Medical College, Embassy, Kerala Police Helps French Mother and Child


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?