കൊറോണ: സൗദി അറേബ്യ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു
റിയാദ്: (www.kvartha.com 14.03.2020) കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ അന്താരാഷ്ട്ര സര്‍വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വീസ് നിര്‍ത്തുക. ഇന്ത്യയടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ സൗദി തീരുമാനിച്ചിരുന്നത്. എന്നാല്‍ ശനിയാഴ്ച രാവിലെയോടെ എല്ലാ അന്തരാഷ്ട്ര സര്‍വീസുകളും നിര്‍ത്തിവെക്കാന്‍ സൗദി ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയായിരുന്നു.
അതിനിടെ സൗദിയില്‍ വെള്ളിയാഴ്ച 24 പുതിയ കൊറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 86 ആയി.
അന്തരാഷ്ട്ര സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള നിയന്ത്രണം ഞായറാഴ്ച രാവിലെ 11 മണി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മന്ത്രാലയം അറിയിച്ചു.
നിയന്ത്രണം ഏര്‍പ്പെടുത്തിയ രണ്ടാഴ്ചക്കിടയില്‍ അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ അനുവദിക്കൂ. ഈ കാലയളവില്‍ തിരികെ എത്താന്‍ സാധിക്കാത്തവര്‍ക്ക് ഔദ്യോഗിക അവധിയായി നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിയന്ത്രണം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയിലെ സൗദി പൗരന്‍മാര്‍ക്കും സൗദിയില്‍ സ്ഥിരംതാമസ വിസയുള്ള ഇന്ത്യക്കാര്‍ക്കും സൗദിയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്.
Keywords: Saudi Arabia suspends international flights for two weeks over corona virus fears: SPA, Riyadh, News, Saudi Arabia, Flight, Airport, Cabinet, Patient, Health, Health & Fitness, Trending, Gulf, World.

Powered by Info News For You

Comments
Post a Comment