കൊറോണ:കുടകിൽ ടൂറിസം മേഖല തകർന്നു: നിശ്ചലമായി റിസോർട്ടുകൾ
വീരാജ് പേട്ട: (www.kvartha.com 12.03.2020) കൊറോണ വൈറസ് രോഗം കേരളത്തിലും മറ്റിടങ്ങളിലും പടരുന്ന സാഹചര്യത്തിൽ കുടകിലെ ടൂറിസം മേഖല തകർന്നു തരിപ്പണമായി. കഴിഞ്ഞ പ്രളയത്തിനു ശേഷം ഈ സീസണിൽ സജീവമാകുമെന്നു പ്രതീക്ഷിച്ച റിസോർട്ടുകളും ഹോട്ടലുകളും മറ്റു സ്ഥലങ്ങളും ഇപ്പോൾ വിജനമാണ്.
സർക്കാർ മുൻകരുതൽ കാരണം വിനോദസഞ്ചാര ഗ്രൂപ്പുകളും സ്ഥാപനങ്ങളും ടൂറുകൾ ഒഴിവാക്കിയിരിക്കുകയാണ്. ഇതിനിടെ കൊറോണ രോഗ ബാധയ്ക്കെതിരേ കുടക് ജില്ലയിലും മുൻകരുതൽ നടപടികൾ കർശനമാക്കിയിട്ടുണ്ട്. മടിക്കേരി ജില്ലാ ആശുപത്രിയിലും വീരാജ്പേട്ട താലൂക്ക് ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചു.
14 ന് തുടങ്ങേണ്ട സ്കൂൾ പരീക്ഷകൾ നേരത്തെയാക്കി. അതിർത്തി ചെക്ക്പോസ്റ്റുകളിലേക്ക് മെഡിക്കൽ സംഘത്തെയും നിയോഗിച്ചു. ഐസൊലേഷൻ വാർഡുകൾ തുറന്നെങ്കിലും ഇതുവരെ സംശയ സാഹചര്യത്തിൽ പോലും ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ല.
അതിർത്തി കടന്ന് കുടകിലേക്ക് പ്രവേശിക്കുന്നവർക്കും പുറത്തേക്ക് പോകുന്നവർക്കും ബോധവത്കരണ നോട്ടീസ് നൽകുന്നുണ്ട്. കേരളത്തിന് അതിര്ത്തി പങ്കിടുന്ന പ്രദേശമെന്ന നിലയിൽ മാക്കൂട്ടം വനംവകുപ്പ് ചെക്ക് പോസ്റ്റിനോടനുബന്ധിച്ച് കുട്ടന്തി പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ. കെ എസ് അനുഷ, എൽഎച്ചവി പി യു ദമയന്തി, സ്റ്റാഫ് നഴ്സ് എം വി കാമിനി, ആശാ വർക്കർമാരായ എസ് ര ശ്മി, എച്ച് ബി ശാന്തി, എംഎച്ച് വി എസ് എസ് നാഗേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ക്യാമ്പ്.ചെയ്യുന്നത്.
പരിഭ്രാന്തരാകരുത്, പരിരക്ഷിക്കുക എന്ന തലക്കെട്ടോടെ ഇംഗ്ലീഷിലും കന്നഡയിലുമുള്ള ലഘുലേഖകൾ എല്ലാ യാത്രക്കാർക്കും വിതരണം ചെയ്യുന്നുണ്ട്. ബോധവൽക്കരണത്തിന്റെ ഭാഗമായി കർണാടകത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറും ലഭ്യമാക്കിയിട്ടുണ്ട്.
Keywords: Numbers of Tourists reduced in Kodagu, News, Travel & Tourism, Hotel, Health, Health & Fitness, Trending, Patient, Notice, National.

Powered by Info News For You

Comments
Post a Comment