അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു


കാസര്‍കോട്: (www.kasargodvartha.com 21.03.2020) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റ് സ്വദേശിയും ഉളിയത്തടുക്ക ജയ് മാതാ സ്‌കൂളിന് സമീപത്തെ താമസക്കാരനുമായ ജലാലുദ്ദീന്‍ (55) ആണ് മരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച രാത്രിയോടെയാണ് മരണം.

28 വര്‍ഷത്തോളം ബഹ്‌റൈനിലായിരുന്നു. സഹോദരന്‍ ഹമീദിന്റെ മരണത്തിന്റെ വേദനമാറും മുമ്പാണ് ജലാലുദ്ദീന്റെ മരണം. പരേതരായ ആലി മുഹമ്മദ്-ആയിഷാബി ദമ്പതികളുടെ മകനാണ്.

ഭാര്യ: ആയിഷ. മക്കള്‍: ജംഷിയ, ജുമാന, അഫ്രിയ (ഡിഗ്രി വിദ്യാര്‍ത്ഥിനി തളങ്കര ദഖീറത്ത് വനിതാ കോളേജ്), മരുമക്കള്‍: സലാം കര്‍ണാടക (ദുബൈ), അമീര്‍ നെല്ലിക്കുന്ന് (മലേഷ്യ). സഹോദരങ്ങള്‍: മുനീര്‍, ഖാലിദ്, അബ്ബാസ്, ഖൈറുന്നിസ, ഫാത്തിമാബി, പരേതനായ ഹമീദ്. തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Kasaragod, Kews, Kerala, Death, hospital, Treatment, sickness, 55 year old man died due to sickness

Keywords: Kasaragod, Kews, Kerala, Death, hospital, Treatment, sickness, 55 year old man died due to sickness< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?