ഉസാമ ബിന്‍ലാദനെ പിടികൂടാന്‍ രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ച ഡോക്ടര്‍ ജയിലില്‍ നിരാഹാരത്തില്‍

ഇസ്ലാമാബാദ്: (https://ift.tt/39oL5Io) അല്‍ഖായിദ മുന്‍ തലവന്‍ ഉസാമ ബിന്‍ലാദനെ പിടികൂടാന്‍ യു എസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എയെ സഹായിച്ച ഡോക്ടര്‍ ഷക്കീല്‍ അഫ്രീദി പാകിസ്താനിലെ ജയിലില്‍ നിരാഹാരത്തില്‍. തനിക്കും കുടുംബത്തിനുമെതിരേ നടക്കുന്ന അനീതികള്‍ക്കുനേരെയാണ് അഫ്രീദിയുടെ പ്രതിഷേധമെന്ന് സഹോദരന്‍ ജമീല്‍ അഫ്രീദിയും അഭിഭാഷകനും പറഞ്ഞു. യു എസ് ഏജന്റുമാരെ സഹായിച്ച അഫ്രീദി വര്‍ഷങ്ങളായി പാകിസ്താനില്‍ തടവിലാണ്.

News, World, Pakistan, Islamabad, Usama Bin Laden, Doctor, Strike, Prison, America, President, Donald-Trump, Doctor who Helped to Capture Osama Bin Laden is on Hunger Strike in Jail

2011-ല്‍ അഫ്രീദി ആബട്ടാബാദ് മേഖലയില്‍ നടത്തിയ കുത്തിവെപ്പ് പ്രചാരണ പരിപാടിയിലൂടെയാണ് ലാദന്റെ ഒളിത്താവളം യു എസ് കണ്ടെത്തുന്നതും തുടര്‍ന്ന് രഹസ്യ സൈനിക നടപടിയിലൂടെ വധിക്കുന്നതും.

ഭീകരബന്ധമാരോപിച്ച് 2012-ലാണ് പാകിസ്താന്‍ അഫ്രീദിക്ക് 33 വര്‍ഷം തടവുശിക്ഷ വിധിച്ച് മധ്യ പഞ്ചാബിലെ ജയിലിലടച്ചത്. പിന്നീട് ശിക്ഷ 10 വര്‍ഷമായി കുറച്ചു. അഫ്രീദിയുടെ ശിക്ഷ പ്രതികാരനടപടിയുടെ ഭാഗമാണെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ലാദന്റെ വധം പാകിസ്താന് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. അഫ്രീദിക്ക് നിയമസഹായവും വിചാരണയുംവരെ നിഷേധിച്ചിരുന്ന പാക് സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കുടുംബത്തെയും വേട്ടയാടിയിരുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ അഫ്രീദിയെ മോചിപ്പിക്കാന്‍ പാകിസ്താനോട് ആവശ്യപ്പെടുമെന്ന് വാഗ്ദാനം ചെയ്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയശേഷം വാക്കുപാലിക്കാത്തതും വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Keywords: News, World, Pakistan, Islamabad, Usama Bin Laden, Doctor, Strike, Prison, America, President, Donald-Trump, Doctor who Helped to Capture Osama Bin Laden is on Hunger Strike in Jail


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?