കൊട്ടാരക്കരയില്‍ വാഹനാപകടം; പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു, രണ്ട് സഹപാഠികള്‍ക്ക് പരിക്കേറ്റു

കൊല്ലം: (www.kvartha.com 19.03.2020) കൊട്ടാരക്കരയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഒപ്പമുണ്ടായ രണ്ട് സഹപാഠികള്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍ഫാസ്, ബിജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.

കൊല്ലം കൊട്ടാരക്കര കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പില്‍ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

Kollam, News, Kerala, Accident, Accidental Death, Death, Students, Injured, bike, Kottarakkara, Two students died and two injured in accident

Keywords: Kollam, News, Kerala, Accident, Accidental Death, Death, Students, Injured, bike, Kottarakkara, Two students died and two injured in accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?