കൊറോണ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് എട്ടുകേസുകള്‍ നാലുപേര്‍ അറസ്റ്റില്‍


കേരളം (www.evisionnews.co): കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടായി. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ നാലുപേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ രണ്ടും തൃശൂര്‍ സിറ്റിയിലെ കുന്നംകുളം, കണ്ണൂരിലെ പരിയാരം, ആലപ്പുഴയിലെ ഹരിപ്പാട്, ഇടുക്കിയിലെ കാളിയാര്‍, കോഴിക്കോട് റൂറലിലെ കാക്കൂര്‍, വയനാട്ടിലെ വെള്ളമുണ്ട പോലീസ് സ്റ്റേഷനുകളില്‍ ഓരോ കേസുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

കുന്നംകുളം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രവീഷ് ലാല്‍, മുഹമ്മദ് അനസ് എന്നിവരും ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ സുകുമാരന്‍ എന്നയാളും വെള്ളമുണ്ട പോലീസ് സ്റ്റേഷനില്‍ ഹാരിസ് ഈന്തന്‍ എന്നയാളുമാണ് അറസ്റ്റിലായത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?