'ഉത്തരവാദിത്തത്തോടെ പെരുമാറൂ'; നിരത്തിലിറങ്ങുന്നവരുടെ നേരെ തൊഴുകൈയ്യോടെ നില്‍ക്കുന്ന നിയമപാലകരുടെ ചിത്രം പങ്കുവച്ച് മമ്മൂട്ടി


കൊച്ചി: (www.kvartha.com 26.03.2020) കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് അനാവശ്യമായി നിരത്തിലിറങ്ങുന്ന ചിലര്‍ നിയമപാലകര്‍ക്ക് തലവേദനയായി മാറുകയാണ്. കൊവിഡിനെ തുരത്താന്‍ കടുത്ത നിയന്ത്രണങ്ങളുമായി രാജ്യം മുന്നോട്ടുപോകുമ്പോഴും ഇപ്പോഴും സംഭവത്തെ ഗൗരവമായി കാണാതെ നിരത്തിലിറങ്ങുന്നവരെ ബോധവര്‍ക്കരിക്കാനായി ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുയാണ് നടന്‍ മമ്മൂട്ടി.

ഉത്തരവാദിത്തത്തോടെ പെരുമാറൂ എന്ന തലക്കെട്ടോടെ ലോക്ക് ഡൗണ്‍ ലംഘിച്ച് നിരത്തിലിറങ്ങിയവര്‍ക്ക് മുമ്പില്‍ തൊഴുകൈയ്യോടെ നില്‍ക്കുന്ന ട്രാഫിക് പോലീസുകാരുടെ ചിത്രമാണ് മമ്മൂട്ടി പങ്കുവച്ചത്. കൊവിഡ് വ്യാപനത്തിന്റെ ഗൗരവം മനസിലാക്കാതെ നിരത്തിലിറങ്ങുന്നവര്‍ക്കുള്ള ബോധവര്‍ക്കരണം നല്‍കുന്നതാണ് ഈ ചിത്രം.

Kochi, News, Kerala, Cinema, Actor, Mammootty, Lockdown, COVID19, Police, Facebook, Treat it with responsibility; mammootty's facebook post


Keywords: Kochi, News, Kerala, Cinema, Actor, Mammootty, Lockdown, COVID19, Police,  Facebook, Treat it with responsibility; mammootty's facebook post


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?