'സാഹചര്യം മോശമാകാന്‍ തുടങ്ങിയതോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നു, അതിനു ശേഷം അവരെ കുറിച്ച് യാതൊരു വിവരവുമില്ല'; ഡെല്‍ഹി കലാപത്തിനിടെ കാണാതായ ഭാര്യയെയും നാലുമക്കളെയും കാത്ത് നെഞ്ചുരുകി ഒരു മനുഷ്യന്‍

ന്യൂഡെല്‍ഹി: (https://ift.tt/2uKT57p) തനസ്ഥാന നഗരിയില്‍ വര്‍ഗീയ കലാപം പൊട്ടിപുറപ്പെട്ടതോടെ സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ പറഞ്ഞ ഭാര്യയെയും നാല് മക്കളെയും കാണാതെ വിഷമിച്ചിരിക്കുകയാണ് ഒരു മനുഷ്യന്‍. കഴിഞ്ഞ ഞായറാഴ്ച വരെ, കൃത്യമായി പറഞ്ഞാല്‍ ഡെല്‍ഹിയില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പുവരെ ഭാര്യക്കും മക്കള്‍ക്കുമൊപ്പം സന്തോഷമായി ജീവിക്കുകയായിരുന്നു ന്യൂ മുസ്തഫാബാദ് സ്വദേശിയായ മൊയിനുദ്ദീന്‍ എന്ന റിക്ഷാവലിക്കാരന്‍.

News, New Delhi, National, India, Family, Auto & Vehicles, Auto Driver, Riot, Violence, Protesters, There is no Information about Them

എന്നാല്‍ ഫെബ്രുവരി 23ന് പൊട്ടിപ്പുറപ്പെട്ട കലാപത്തിന് ശേഷം കാണാതായതാണ് ഇദ്ദേഹത്തിന്റെ ഭാര്യയെയും പത്തുവയസ്സുകാരി ഉള്‍പ്പെടെയുള്ള നാലുമക്കളെയും. അന്ന് കലാപകാരികള്‍ കൊളുത്തിയ തീയില്‍ മൊയിനുദ്ദീന്റെ വീടും റിക്ഷയും ചാരമായി.

അതോടെ ഭക്ഷണത്തിനും പണത്തിനും വേണ്ടി പെടാപ്പാടു പെടുന്ന മൊയിനുദ്ദീന്‍ തല ചായ്ക്കുന്നത് ഒരു അഴുക്കുചാലിന് സമീപം കടത്തിണ്ണയിലാണ്.

എനിക്ക് എന്റെ കുടുംബത്തെ കുറിച്ച് യാതൊരു വിവരവുമില്ല. സാഹചര്യം മോശമാകാന്‍ തുടങ്ങിയതോടെ സുരക്ഷിതസ്ഥാനത്തേക്ക് മാറാന്‍ ഞാന്‍ ഭാര്യയോടും മക്കളോടും പറഞ്ഞിരുന്നു. അതിനു ശേഷം ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവുമില്ല- വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് കണ്ണീരോടെ മൊയിനുദ്ദീന്‍ പറയുന്നു.

എല്ലാവര്‍ക്കും എന്റെ കഥയറിയാം. ഞാനെല്ലാം പോലീസിനോടു പറഞ്ഞു. എന്താണ് ചെയ്യാന്‍ പറ്റുകയെന്ന് കാര്യങ്ങള്‍ സാധാരണഗതിയിയിലെത്തിയ നോക്കാമെന്നാണ് അവര്‍ പറയുന്നത്. ഒരുപാട് ആളുകള്‍ അവരവരുടെ കുടുംബാഗങ്ങള്‍ക്കു വേണ്ടിയുള്ള തിരച്ചിലിലാണ്- മൊയിനുദ്ദീന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അരുണ്‍ കുമാര്‍ എന്ന കടയുടമയുടെ സംരക്ഷണയിലാണ് ഇപ്പോള്‍ മൊയിനുദ്ദീനുള്ളത്. ഇദ്ദേഹത്തിന്റെ കടയ്ക്കു പുറത്താണ് മൊയിനുദ്ദീന്‍ കിടക്കുന്നത്.

2013 മുതല്‍ എനിക്ക് മൊയിനുദ്ദീനെ അറിയാം. തന്റെ കുടുംബത്തെ കുറിച്ച് എവിടെ നിന്നെങ്കിലും എന്തെങ്കിലും വിവരം കിട്ടുമോയെന്നറിയാനുള്ള കഠിനശ്രമത്തിലാണ് മൊയിനുദ്ദീന്‍. ആറുമക്കളില്‍ നാലുപേരെയും ഭാര്യയെയും കാണാതായെന്നാണ് അദ്ദേഹം പറയുന്നത്. ഞങ്ങളാണ് ഇപ്പോള്‍ മൊയിനുദ്ദീനെ സംരക്ഷിക്കുന്നത്. അത് തുടരുകയും ചെയ്യും- അരുണ്‍ പറഞ്ഞു.

Keywords: News, New Delhi, National, India, Family, Auto & Vehicles, Auto Driver, Riot, Violence, Protesters, There is no Information about Them


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?