മോശംന്ന് പറഞ്ഞാല്‍ മോശം... മോശം... മോശം; എ ടി എം കൗണ്ടറില്‍ വെച്ചിരുന്ന സാനിറ്റൈസര്‍ മോഷ്ടിച്ച യുവാവിന്റെ സി സി ടി വി ദൃശ്യം പുറത്തുവിട്ട് പോലീസ്
മലപ്പുറം: (https://ift.tt/2UDrmOF) എ ടി എം കൗണ്ടറില്‍ വെച്ചിരുന്ന സാനിറ്റൈസര്‍ മോഷ്ടിച്ച യുവാവിന്റെ സി സി ടി വി ദൃശ്യം പുറത്തുവിട്ട് പോലീസ്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തെ എ ടി എം കൗണ്ടറില്‍ വെച്ച സാനിറ്റൈസര്‍ ബോട്ടില്‍ മോഷ്ടിക്കുന്നയാളുടെ ദൃശ്യമാണ് പോലീസ് പുറത്തുവിട്ടത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കാനും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മലപ്പുറം പൊലീസിന്റെ ഔദ്യോഗിക പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പെയിനിന്റെ ഭാഗമായാണ് എ ടി എം കൗണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ വെച്ചത്. ഇതാണ് മോഷ്ടിച്ചുകൊണ്ടുപോയത്.
എ ടി എം കൗണ്ടറിനുള്ളിലെത്തയയാള്‍ ആദ്യം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ തേയ്ക്കുകയും മണത്തു നോക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷമാണ് സാനിറ്റൈസര്‍ എടുത്ത് വസ്ത്രത്തിനുള്ളിലാക്കി കടന്നു കളഞ്ഞത്.
Keywords: Kerala, news, Top-Headlines, Trending, Top-Headlines, COVID-19, Robbery, Malappuram, Sanitized robbed from ATM counter; CCTV footage out
< !- START disable copy paste -->
മലപ്പുറം പൊലീസിന്റെ ഔദ്യോഗിക പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബ്രേക്ക് ദി ചെയിന്‍ ക്യാമ്പെയിനിന്റെ ഭാഗമായാണ് എ ടി എം കൗണ്ടറില്‍ സാനിറ്റൈസര്‍ ബോട്ടില്‍ വെച്ചത്. ഇതാണ് മോഷ്ടിച്ചുകൊണ്ടുപോയത്.
എ ടി എം കൗണ്ടറിനുള്ളിലെത്തയയാള്‍ ആദ്യം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ തേയ്ക്കുകയും മണത്തു നോക്കുന്നതും വീഡിയോയില്‍ കാണാം. അതിനു ശേഷമാണ് സാനിറ്റൈസര്‍ എടുത്ത് വസ്ത്രത്തിനുള്ളിലാക്കി കടന്നു കളഞ്ഞത്.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment