ഹാന്റ വൈറസ്: ലോകം ആശങ്കയോടെ കാണുന്ന മറ്റൊരു ഭീഷണി; കോവിഡിനെപ്പോടെ ഭയപ്പെടേണ്ടതാണോ? ലക്ഷണങ്ങള്‍ എന്തെല്ലാം?

ന്യൂഡെല്‍ഹി: (https://ift.tt/3ajhwrU) കൊറോണ വൈറസിന് പിന്നാലെ ലോകം ആശങ്കയോടെ കാണുന്ന മറ്റൊരു ഭീഷണിയാണ് ഹാന്റ വൈറസ്. ചൈനയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ ഈ വൈറസിനെ അല്‍പം ആശങ്കയോടെയാണ് കാണുന്നത്. എന്താണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

കോവിഡിനെപ്പോലെ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമെന്നത് ഇതുവരെ തെളിഞ്ഞിട്ടില്ല. തലകറക്കം, പേശീ വേദന (തുട , ഇടുപ്പ്, പുറം, തോള്‍)തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. തലവേദന, തലകറക്കം, ഉദരസംബന്ധമായ പ്രശ്‌നങ്ങള്‍, ഓക്കാനം, ശര്‍ദ്ദി, വയറിളക്കം എന്നിവയും കണ്ടുവരുന്നു.

മുയല്‍, അണ്ണാന്‍ തുടങ്ങിയ മൂഷികവര്‍ഗത്തില്‍പ്പെട്ട ജീവികളില്‍നിന്നാണ് ഹാന്റാ വൈറസ് പകരുന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ചയാള്‍ ഹാന്റാ വൈറസ് പള്‍മണറി സിന്‍ഡ്രോം, ഹെമറോജിക് ഫീവര്‍ വിത്ത് റെനല്‍ സിന്‍ഡ്രോം എന്നീ അവസ്ഥകളിലേക്ക് മാറും. എലിപ്പനിയും മറ്റും പകരുന്ന പോലെ തന്നെ എലികളുടെ മൂത്രം കാഷ്ടം, ഉമിനീര് എലിയുടെ കടി എന്നിവയിലൂടെയും പകരും.

News, National, India, New Delhi, virus, COVID19, China, Death, Hanta Virus Symptoms

പത്ത് ദിവസത്തെ രോഗ ലക്ഷണങ്ങള്‍ക്കു ശേഷം ഹാന്റ വൈറസ് പള്‍മണറി സിന്‍ഡ്രോമിന്റെ(എച്ചപിഎസ്) ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ചുമ ശ്വാസതടസ്സം എന്നിവയാണ് എച്ചപിഎസിന്റെ ലക്ഷണങ്ങള്‍.
38%ശതമാനമാണ് എച്ച്പിഎസിന്റെ മരണ സാധ്യത.

Keywords: News, National, India, New Delhi, virus, COVID19, China, Death, Hanta Virus Symptoms


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?