ആദ്യ വിവാഹങ്ങള്‍ മറച്ചുവെച്ച് മൂന്നാംവിവാഹം; വധുവിന്റെ വീട്ടിലെത്തിയ യുവാവിനെ ആദ്യ ഭാര്യമാര്‍ പിടികൂടി പോലീസിലേല്‍പിച്ചു
അഞ്ചാലുംമൂട്:(www.kasargodvartha.com 16.03.2020) ആദ്യ വിവാഹങ്ങള്‍ മറച്ചുവെച്ച് മൂന്നാംവിവാഹത്തിനൊരുങ്ങിയ യുവാവിനെ ആദ്യ ഭാര്യമാര്‍ പിടികൂടി പോലീസിലേല്‍പിച്ചു. വാളകം അറയ്ക്കല്‍ ലോലിതാ ഭവനില്‍ അനില്‍ കുമാറിനെയാണ് (38) പോലീസിലേല്‍പിച്ചത്. കാഞ്ഞാവെളിയില്‍ നിന്നും വധുവിന്റെ വീട്ടിലെത്തിയ സമയത്താണ് പിടികൂടിയത്.
കോട്ടയം സ്വദേശിയായ ഇയാള്‍ സി ആര്‍ പി എഫ് പള്ളിപ്പുറം ക്യാമ്പിലെ ജീവനക്കാരനാണെന്നാണ് വെളിപ്പെടുത്തിയത്. രണ്ടാം ഭാര്യയില്‍ നിന്നും 60,000 രൂപയും സ്വര്‍ണവും അപഹരിച്ച ശേഷമാണ് ഇവരുടെ കാറില്‍ കാഞ്ഞാവെളിയില്‍ എത്തിയത്. 2005ലായിരുന്നു ആദ്യ വിവാഹം. വാളകം സ്വദേശിനിയാണ് ഭാര്യ. തുടര്‍ന്ന് 2014ല്‍ ആദ്യവിവാഹം മറച്ചുവെച്ച് തിരുവനന്തപുരം സ്വദേശിനിയെ അനില്‍കുമാര്‍ വിവാഹം കഴിക്കുകയായിരുന്നു. നാലു മാസം മുമ്പ് കാഞ്ഞാവെളിയില്‍ വാടകയ്ക്ക് താമസിച്ചു വന്ന യുവതിയെ പരിചയപ്പെടുകയും തുടര്‍ന്നു വിവാഹം ഉറപ്പിക്കുകയുമായിരുന്നു. രഹസ്യമായി സംഭവം അറിഞ്ഞ ആദ്യഭാര്യമാര്‍ കഴിഞ്ഞ ദിവസം കാഞ്ഞാവെളിയിലെത്തി പിടികൂടുകയായിരുന്നു.
കൊട്ടാരക്കര എസ് പിക്ക് നല്‍കിയ പരാതിയില്‍ എസ് പിയുടെ നിര്‍ദേശ പ്രകാരമാണ് പിങ്ക് പോലീസും അഞ്ചാലുംമൂട് പോലീസും ചേര്‍ന്ന് കാഞ്ഞാവെളിയിലെ വീട്ടില്‍ ആദ്യ ഭാര്യമാരുമായെത്തിയത്. ആദ്യ ഭാര്യമാര്‍ ചേര്‍ന്ന് അനില്‍ കുമാറിനെ ഇവിടെ നിന്നും പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. വനിതാ സി ഐ സുധര്‍മ, എസ് സി പി ഒമാരായ ലീന, ലിസി എന്നിവരുടെ നേതൃത്വത്തില്‍ അനില്‍കുമാറിനെ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിലേക്കു മാറ്റി. തുടര്‍ന്ന് അഞ്ചല്‍ പോലീസിന് കൈമാറി.
Keywords: Marriage, Fraud, Youth, arrest, Thiruvananthapuram, Kerala,news, Anchalumood,police,case,kottarakkara,Marriage-fraud; Youth arrested.

Powered by Info News For You

Comments
Post a Comment