സ്വതന്ത്ര സോഫ്റ്റ് വെയറില്‍ നിന്ന് പിന്‍മാറാനുള്ള നീക്കത്തില്‍ നിന്ന് ഗ്രന്ഥശാലാ സംഘം പിന്‍വാങ്ങണം: ലൈബ്രറി കോണ്‍ഗ്രസ്

കണ്ണൂര്‍: (www.kvartha.com 08.03.2020) സ്വതന്ത്ര സോഫ്റ്റ് വെയറില്‍ നിന്ന് ഘട്ടംഘട്ടമായി പിന്‍മാറാനുള്ള നീക്കത്തില്‍ നിന്ന് ഗ്രന്ഥശാലാ സംഘം പിന്‍വാങ്ങണമെന്ന് അക്കാദമിക്ക് പബ്ലിക്ക് ലൈബ്രറി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ഉപയോഗിക്കുന്ന കോഹ സോഫ്റ്റ് വെയര്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞ് ഒഴിവാക്കി സ്വകാര്യ സോഫ്റ്റ് വെയര്‍ ഉപയോഗിക്കാനാണ് ലൈബ്രറി കൗണ്‍സില്‍ നീക്കം നടത്തുന്നത്. നിലവില്‍ അക്കാദമിക് സ്ഥാപനങ്ങളും കോളേജ് ലൈബ്രറികളും നിരവധി പബ്ലിക്ക് ലൈബ്രറികളും കോഹ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ് വെയറിനെ കൈവെടിയാനുള്ള നീക്കം ഗുരുതരമായ പ്രത്യാഘാതമാണ് പബ്ലിക്ക് ലൈബ്രറികളെ സംബന്ധിച്ചിടത്തോളം ഉണ്ടാകുന്നത്. രണ്ട് ദിവസമായി കണ്ണൂര്‍ സര്‍വ്വകലാശാല ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടന്ന കോണ്‍ഗ്രസിന്റെ സമാപന സമ്മേളനം തുറമുഖ പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
Kannur, Kerala, Congress, Minister, Inauguration, Certificate, Health, Software, Library congress demands to retreat from the decision of use Private software
സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഓപ്പണ്‍ ഫോറത്തില്‍ ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി കെ ബൈജു മോഡറേറ്ററായി. വിവിധ അക്കാദമിക്ക് പബ്ലിക്ക് ലൈബ്രേറിയന്‍മാരായ ടി കെ പ്രിയ, എ വി രമ്യ, സുരേന്ദ്രന്‍ ചെറുകോടന്‍, എം പി പ്രശാന്ത്, ടി കെ വിനോദ്കുമാര്‍, അശോക് കുമാര്‍, വി സി രഞ്ജിത, വി കെ ആഷിയാന, യുകെ ശിവകുമാരി, എം ബാലന്‍, എ പങ്കജാക്ഷന്‍, കെ ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കോഹ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട സെഷനില്‍ മുഹമ്മദ് നജീബ് മോഡറേറ്ററായി. ഡോ സുരേന്ദ്രന്‍ ചെറുകോടന്‍ ഇ റിസോഴ്‌സുകള്‍: പഠനത്തിനും, ഗവേഷണത്തിനും, എം പി പ്രശാന്തന്‍ പബ്ലിക്ക് ലൈബ്രറി ഓട്ടോമേഷന്‍ സാധ്യതകളും വെല്ലുവിളികളും, ജയന്‍ അവണൂര്‍ ഗ്രാമത്തിന്റെ സമ്പൂര്‍ണ വിവര വിനിമയ കേന്ദ്രങ്ങള്‍, ആരോഗ്യ സാക്ഷരതാ സന്ദേശ വിനിമയം ഡോ എസ് ജസീമുദ്ദീന്‍ എന്നിവര്‍ അവതരണം നടത്തി. എം മോഹനന്‍ നന്ദി പറഞ്ഞു. ജില്ലാ ലൈബ്രറി കൗണ്‍സില്‍, കണ്ണൂര്‍ സര്‍വ്വകലാശാല സെന്‍ട്രല്‍ ലൈബ്രറി, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് വകുപ്പ് എന്നിവരാണ് ലൈബ്രറി കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.

Keywords: Kannur, Kerala, Congress, Minister, Inauguration, Certificate, Health, Software,  News, Library congress demands to retreat from the decision of use Private software


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?