പണ്ടാര അടുപ്പില്‍ തീപകര്‍ന്നു; ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം; സ്ത്രീകള്‍ പൊങ്കാല അടുപ്പുകളില്‍ നിവേദ്യം തയ്യാറാക്കിത്തുടങ്ങി; കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ഭക്തരെത്തിയത് മാസ്‌ക്കുകളടക്കം ധരിച്ച്

തിരുവനന്തപുരം: (www.kvartha.com 09.03.2020) പണ്ടാര അടുപ്പില്‍ തീപകര്‍ന്നതോടെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ഭക്തിസാന്ദ്രമായ തുടക്കം. തിങ്കളാഴ്ച രാവിലെ 10.25 മണിയോടെയാണ് പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നത്. ഇതോടെ നിവേദ്യം തയ്യാറാക്കാനാരംഭിച്ചു. ഉച്ചയ്ക്ക് 2.10 മണിക്കാണ് നിവേദ്യം.

ക്ഷേത്രത്തിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ത്രീകള്‍ പൊങ്കാല അടുപ്പുകളില്‍ നിവേദ്യം തയ്യാറാക്കിത്തുടങ്ങി. സംസ്ഥാനത്ത് കൊവിഡ് ആശങ്ക നിലനില്‍ക്കുന്നതിനാല്‍ ക്ഷേത്രത്തിലെത്തിയവരില്‍ ചിലരെങ്കിലും മാസ്‌ക്കുകളടക്കം ധരിച്ചാണ് പൊങ്കാലയിടാനെത്തിയത്. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയിടരുതെന്ന സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത്തരക്കാര്‍ വീട്ടില്‍ നിന്നും തന്നെ പൊങ്കാല ഇടണമെന്നാണ് നിര്‍ദേശം.

Attukal Pongala Festival begins in Kerala, Thiruvananthapuram, News, Religion, Temple, Women, Attukal Pongala, Health, Health & Fitness, Health Minister, Kerala

അതിനിടെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചു പൊങ്കാലയ്ക്ക് എത്തിയ ആറംഗ വിദേശ സംഘത്തെ തിരിച്ചയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കോവളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് ആറുപേരടങ്ങുന്ന സംഘം എത്തിയത്. സര്‍ക്കാര്‍ നിര്‍ദേശം ലംഘിക്കുന്ന ഹോട്ടലുകള്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. അതിനിടെ ആറ്റുകാല്‍ പരിസരത്തു എത്തിയ വിദേശിയെ പ്രധാന കണ്ട്രോള്‍ റൂമില്‍ എത്തിച്ചു പരിശോധന നടത്തുകയാണ്.

പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് ഇത്തവണയും പൊങ്കാല നടത്തുന്നത്. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാന്‍ സ്റ്റീല് കൊണ്ടോ മണ്ണ് കൊണ്ടോ ഉള്ള പാത്രങ്ങള്‍ ഉപയോഗിക്കണമെന്നും പ്ലാസ്റ്റിക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു.

സുരക്ഷയ്ക്ക് 3500 പൊലീസുകാരെയും നിയോഗിച്ചിട്ടുണ്ട്. ശുദ്ധജലവിതരണത്തിനായി 1270 ടാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്തുന്ന ഭക്തര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ 112 എന്ന ടോള്‍ ഫ്രീ നമ്പറും പൊലീസ് ഒരുക്കിയിട്ടുണ്ട്.

പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കാന്‍ പാടില്ലെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്.

Keywords: Attukal Pongala Festival begins in Kerala, Thiruvananthapuram, News, Religion, Temple, Women, Attukal Pongala, Health, Health & Fitness, Health Minister, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?