കൊറോണ പ്രതിരോധ ബോധവല്‍ക്കരണം: കണ്ണൂര്‍ സര്‍വകലാശാല എന്‍ എസ് എസ് യൂണിറ്റുകള്‍ രംഗത്തിറങ്ങും
കണ്ണൂര്‍: (www.kvartha.com 11.03.2020) സംസ്ഥാന സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് കണ്ണൂര്‍ സര്‍വകലാശാലക്ക് കീഴിലെ എന്‍ എസ് എസ് യൂണിറ്റുകളെ കൊറോണ ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ചുമതലപ്പെടുത്തി. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാര്‍ മേല്‍നോട്ടം നല്‍കും.
മാര്‍ച്ച് 31 വരെ അഫിലിയേറ്റഡ് കോളജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോളജ്, സര്‍വകലാശാലാ ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കരുത്, എന്നാല്‍ തിയറി, പ്രായോഗിക പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.
സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അണ്‍ എയ്ഡഡ് കോളജ് അധ്യാപികമാര്‍, ജീവനക്കാരികള്‍ എന്നിവര്‍ക്ക് ആറ് മാസം പ്രസവാവധി അനുവദിക്കും. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസിന്റെ നടത്തിപ്പില്‍ മിച്ചം വന്ന തുക ഉപയോഗിച്ച് സര്‍വകലാശാലയില്‍ റിലീഫ് ഫണ്ട് അനുവദിക്കാന്‍ തീരുമാനിച്ചു.
വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന സര്‍വകലാശാല സമൂഹത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഫണ്ട് ഉപയോഗിക്കും.
പത്ത് വര്‍ഷത്തിന് ശേഷം കണ്ണൂര്‍ സര്‍വകലാശാലാ പഠനവകുപ്പുകളില്‍ സ്ഥിരാധ്യാപക നിയമനത്തിനുള്ള നടപടികള്‍ തുടങ്ങി. ഇംഗ്ലീഷ്, ഹിന്ദി പഠനവകുപ്പുകളില്‍ തെരഞ്ഞെടുപ്പ് സമിതിയുടെ അധ്യാപക നിയമനത്തിനുള്ള നിര്‍ദേശങ്ങള്‍ അംഗീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പ്രൈവറ്റ് രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. നാക് അക്രഡിറ്റേഷനില്‍ 3.26 പോയിന്റ് ലഭിക്കാത്ത സര്‍വകലാശാലകളില്‍ വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ക്ക് യുജിസി അംഗീകാരം നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ നടപടി. പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റഗുലര്‍ കോഴ്‌സിന്റെ സിലബസ് തന്നെ പിന്തുടരാം.
നാല് എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനത്തിന് അംഗീകാരം നല്‍കി. മാര്‍ച്ച് ഒമ്പതിന് വൈസ് ചാന്‍സലര്‍ അയച്ച സര്‍ക്കുലര്‍ പ്രകാരം പുതിയ പ്രിന്‍സിപ്പല്‍ നിയമനങ്ങള്‍ 2018 യുജിസി റെഗുലേഷന്‍ അനുസരിച്ചായിരിക്കും. മൂന്ന് കോളജ് അധ്യാപകരുടെയും ഒരു സര്‍വകലാശാലാ അധ്യാപകന്റെയും സ്ഥാനക്കയറ്റത്തിന് അംഗീകാരം നല്‍കി.
ഇന്റേണല്‍ കംപ്ലയിന്റ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗണിത ശാസ്ത്രം പഠനവകുപ്പിലെ ഡോ. ടി വി രാമകൃഷ്ണന്റെ സ്ഥാനക്കയറ്റവും ഇന്‍ക്രിമെന്റും തടഞ്ഞുവെച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ സര്‍ട്ടിഫിക്കറ്റുകളും സേവനങ്ങളും ലഭ്യമാക്കുന്നതിന് ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള തുടര്‍ നടപടികള്‍ ദ്രുതഗതിയിലാക്കാന്‍ തീരുമാനിച്ചു.
എന്‍ എ എം കോളജ് കല്ലിക്കണ്ടിയില്‍ ബി എ ഇംഗ്ലീഷ്, എം കോം ഉദുമ ഗവ. കോളജില്‍ ബി എ ഇംഗ്ലീഷ്, ബി എ ഹിസ്റ്ററി, ബി കോം കോഴ്‌സുകള്‍ക്ക് സ്ഥിരം അഫിലിയേഷന്‍ അനുവദിച്ചു. 2020 ജനുവരി മുതല്‍ സര്‍ക്കാര്‍ കോളജുകള്‍ക്ക് പുതിയ കോഴ്‌സുകള്‍ തുടങ്ങുന്നതിന് അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല.
അഫിലിയേഷന്‍ ഫീസ് അടക്കുന്നതില്‍ വീഴ്ച വരുത്തിയ തളിപ്പറമ്പ് അല്‍- മഖര്‍ അറബിക് കോളജില്‍ 2020-21 മുതല്‍ അഡ്മിഷന്‍ അനുവദിക്കുന്നതല്ല. ചരിത്രം ബി ജി ബോര്‍ഡ് ഓഫ് ചെയര്‍മാന്‍ സഥാനത്തു നിന്നും ആരോഗ്യ കാരണത്താല്‍ ഒഴിവായ ഡോ. കെ ജയശ്രീ നായരുടെ രാജി സ്വീകരിച്ച് കാഞ്ഞങ്ങാട് നെഹ്‌റു കോളജിലെ ഡോ. കെ എസ് സുരേഷ് കുമാറിനെ പുതിയ ചെയര്‍മാനായി നിയമിച്ചു.
റിസേര്‍ച്ച് ഡയറക്ടറായി സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം മേധാവി ഡോ. ജോബി കെ ജോസിനെ നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലെ ഡയറക്ടര്‍ ഡോ. കെ ശ്രീജിത്തിനെ സിന്‍ഡിക്കേറ്റിലേക്ക് തിരഞ്ഞെടുത്തതിനാലാണ് പുതിയ നിയമനം. ഗവേഷണ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ മാര്‍ഗനിര്‍ദേശ തത്വങ്ങള്‍ രൂപീകരിക്കുന്നതിന് തീരുമാനിച്ചു.
എല്ലാ ഗവേഷണ പ്രവര്‍ത്തനങ്ങളും രജിസറ്റര്‍ ചെയ്ത് എട്ട് വര്‍ഷത്തിനകം പൂര്‍ത്തീകരിക്കണമെന്ന നിബന്ധന അംഗീകരിച്ചു. നിലവില്‍ എട്ട് വര്‍ഷം കഴിഞ്ഞ ഗവേഷകര്‍ സമയബന്ധിതമായ അന്തിമ പ്രബന്ധം സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു. പി എച്ച്ഡി 21 പേര്‍ക്ക് അനുവദിക്കാന്‍ തീരുമാനിക്കുകയും പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പിനുള്ള ചട്ടങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.
ഉത്തരപേപ്പര്‍ മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ച വരുത്തിയ വിവിദ കോളജുകളിലെ അധ്യാപകര്‍ക്ക് പിഴ ചുമത്താന്‍ തീരുമാനിച്ചു. ഡൂപ്ലിക്കേറ്റ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ചട്ടങ്ങള്‍ അംഗീകരിച്ചു.
സര്‍വകലാശാല സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് വേണ്ടി സിന്‍ഡിക്കേറ്റ് അംഗം ഡോ. വി പി പി മുസ്തഫ കണ്‍വീനറായ ഉപസമിതി രൂപീകരിച്ചു.
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലൂം ടെക്ക് നോളജിയുടെ കീഴില്‍ പുതിയ കോളജ് ആരംഭിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
Keywords: Corona Defense Awareness: University of Kannur NSS Units Will Be helpful, Kannur, News, Education, Health, Health & Fitness, Examination, Students, Teachers, Kerala.

Powered by Info News For You

Comments
Post a Comment