കിടക്ക് അകത്ത്, കൊറോണ പ്രതിരോധത്തിന് ചാണകവും ഗോമൂത്രവും ഒന്നും വേണ്ട, ചാണകം വിൽപ്പനക്ക് വെച്ചയാൾ അറസ്റ്റില്‍

കൊൽക്കത്ത: (www.kvartha.com 18.03.2020) കോവിഡ് 19 രോഗത്തിന് മരുന്നെന്ന പേരിൽ  ചാണകവും ഗോമൂത്രവും വിറ്റയാൾ  ഒടുവിൽ അറസ്റ്റിൽ. കൊൽക്കത്ത ഡാംകുനി സ്വദേശിയായ ക്ഷീരകർഷകൻ മബൂദ് അലി എന്നയാളെയാണ് പോലീസ് അറസ്റ് ചെയ്തത്. വഞ്ചനയ്ക്കും മതവികാരം വ്രണപ്പെടുത്തിയതിനുമാണ് അലിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്ചയാണ് അലി ഗോമൂത്ര മരുന്ന് ബിസിനസ് ആരംഭിച്ചത്. ഡെൽഹി-കൊൽക്കത്ത ദേശീയപാതയോരത്ത് താല്കാലികമായി പണിത കടയിലായിരുന്നു കച്ചവടം. ഒരു കിലോ ചാണകത്തിന് 500 രൂപയായിരുന്നു നിരക്ക്. ഗോമൂത്രത്തിനും ലിറ്ററിന് സമാന വില തന്നെ.


Cow dung and urine for sale as covid drug

ഡെൽഹിയിൽ ഹിന്ദുമഹാസഭ സംഘടിപ്പിച്ച പരിപാടിയിൽ നിന്നാണ് പുതിയ 'ബിസിനസ്സിൻറെ തന്ത്രം മനസിലാക്കിയതെന്നും ഈ ആശയം പിന്നീട് നടപ്പാക്കുകയായിരുന്നുവെന്നുമാണ് അലി പറഞ്ഞിരുന്നു. 

ഗോമൂത്രം കുടിച്ച്‌ കൊറോണ വൈറസിനെ അകറ്റൂ എന്ന ബോര്ഡും കടയിൽ സ്ഥാപിച്ചിരുന്നു,
സംഭവം സമൂഹ മാധ്യമങ്ങളിലും പിന്നീട് ചാനലുകളിലും വലിയ വാർത്ത ആയതോടെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ബുധനാഴ്ച രാവിലെ കടയിലെത്തിയ പോലീസ് അലിയെ അറസ്സ്‌  ചെയ്തു. കട അടച്ചുപൂട്ടി സീൽ ചെയ്തു.

Summary: Bengal Milk Trader arrested for selling cow dung and urine as anti COVID Drug


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?