ആറ്റുക്കാല്‍ പൊങ്കാല; കൊറോണയുടെ പശ്ചാത്തലത്തില്‍ കനത്ത ജാഗ്രതയുമായി തലസ്ഥാനം
തിരുവന്തപുരം: (https://ift.tt/2v9ApOS) ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഞായറാഴ്ച്ച രാത്രിയോടെ തന്നെ ക്ഷേത്ര പരിസരവും നഗര വീഥികളും പൊങ്കാല അര്‍പ്പിക്കാന്‍ വന്ന ഭക്തരെ കൊണ്ടു നിറഞ്ഞു. ഞായറാഴ്ച രാവിലെ മുതല്‍ സ്വകാര്യവാഹനങ്ങളിലും തീവണ്ടിയിലുമായി ജനം തലസ്ഥാേെനത്തക്കാഴുകി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന 10 കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു.
രാവിലെ 9.45 ന് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചു. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കൊളുത്തിയശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറിുകയും അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ പകര്‍ന്ന് പൊങ്കാല തുടങ്ങും.
മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.
പാട്ടു തീരുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കും. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ കത്തിക്കും. തുടര്‍ന്ന് ഭക്തര്‍ അടുപ്പുകളില്‍ തീപകരും. ഇതിനുള്ള വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും. ഇതോടെ നഗരം പൊങ്കാലപ്പുകയിലമരും.
ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. പൊങ്കാല നിവേദിക്കുന്നതിന് 250 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.
വൈകീട്ട് 7.30-ന് കുത്തിയോട്ടക്കാരുടെ ചൂരല്‍കുത്ത്. 12 വയസ്സിനു താഴെ പ്രായമുള്ള 830 കുട്ടികളാണ് കുത്തിയോട്ട നേര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രാത്രി 10.30-ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. പാമ്പാടി രാജന്‍ എന്ന കൊമ്പന്‍ ആറ്റുകാലമ്മയുടെ പൊന്നിന്‍തിടമ്പേറ്റും.
മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ചൊവ്വാഴ്ച രാവിലെ തിരിച്ചെഴുന്നള്ളും. രാത്രി കാപ്പഴിച്ച്, കുരുതിതര്‍പ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും. പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിലും പരസരത്തും വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നതിനുമുമ്ബ് ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങുന്നതിനായി പൊങ്കാലയിടാനെത്തുന്ന ഭക്തര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി നിരവധി ഭക്തരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഏകദേശം 40 ലക്ഷം ആളുകളാണ് ആറ്റുകാലുള്‍പ്പെടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയ്ക്കായി എത്തിയിരിക്കുന്നതെന്നാണ് കണക്ക്. ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വലിയ ജാഗ്രതയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കാണിക്കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
23 ഹെല്‍ത്ത് ടീമിനെ പൊങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും അഞ്ച് ബൈക്ക് ആംബുലന്‍സുകളും ഉണ്ടാവും. 32 വാര്‍ഡുകളില്‍ പ്രത്യേക മൊബൈല്‍ ടീമുണ്ടാകും.
റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരെയും രോഗബാധിത പ്രദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരെയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അരമണിക്കൂര്‍ ഇടവിട്ട് മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. ഭക്തര്‍ വരിനില്‍ക്കുന്ന ഭാഗങ്ങളിലെ ബാരിക്കേഡുകളും മറ്റും അരമണിക്കൂര്‍ ഇടവിട്ട് ശുചീകരിക്കും.
Keywords: News, Kerala, Thiruvananthapuram, Temple, Festival, House, Fire, Disease, Corona, Alert, Health, Attukal Pongala at Thiruvananthapuramരാവിലെ 9.45 ന് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിച്ചു. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കൊളുത്തിയശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറിുകയും അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ പകര്‍ന്ന് പൊങ്കാല തുടങ്ങും.
മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. രൗദ്രഭാവം പൂണ്ട ദേവിയുടെ വിജയം ഭക്തര്‍ പൊങ്കാലയിലൂടെ ആഘോഷിക്കുന്നുവെന്നാണ് വിശ്വാസം.
പാട്ടു തീരുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കും. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ കത്തിക്കും. തുടര്‍ന്ന് ഭക്തര്‍ അടുപ്പുകളില്‍ തീപകരും. ഇതിനുള്ള വിളംബരസൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും. ഇതോടെ നഗരം പൊങ്കാലപ്പുകയിലമരും.
ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും. പൊങ്കാല നിവേദിക്കുന്നതിന് 250 പൂജാരിമാരെ നിയോഗിച്ചിട്ടുണ്ട്.
വൈകീട്ട് 7.30-ന് കുത്തിയോട്ടക്കാരുടെ ചൂരല്‍കുത്ത്. 12 വയസ്സിനു താഴെ പ്രായമുള്ള 830 കുട്ടികളാണ് കുത്തിയോട്ട നേര്‍ച്ചയില്‍ പങ്കെടുക്കുന്നത്. രാത്രി 10.30-ന് ദേവിയുടെ പുറത്തെഴുന്നള്ളത്ത് തുടങ്ങും. പാമ്പാടി രാജന്‍ എന്ന കൊമ്പന്‍ ആറ്റുകാലമ്മയുടെ പൊന്നിന്‍തിടമ്പേറ്റും.
മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ചൊവ്വാഴ്ച രാവിലെ തിരിച്ചെഴുന്നള്ളും. രാത്രി കാപ്പഴിച്ച്, കുരുതിതര്‍പ്പണം നടത്തുന്നതോടെ ഉത്സവം സമാപിക്കും. പൊങ്കാലയ്ക്കു വേണ്ട ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.
പൊങ്കാലയോടനുബന്ധിച്ച് ആറ്റുകാല്‍ ക്ഷേത്രത്തിലും പരസരത്തും വലിയതോതിലുള്ള തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാല ചടങ്ങുകള്‍ ആരംഭിക്കുന്നതിനുമുമ്ബ് ആറ്റുകാല്‍ ക്ഷേത്രത്തിലെത്തി അനുഗ്രഹം വാങ്ങുന്നതിനായി പൊങ്കാലയിടാനെത്തുന്ന ഭക്തര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നായി നിരവധി ഭക്തരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഏകദേശം 40 ലക്ഷം ആളുകളാണ് ആറ്റുകാലുള്‍പ്പെടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാലയ്ക്കായി എത്തിയിരിക്കുന്നതെന്നാണ് കണക്ക്. ഇവര്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കാന്‍ സന്നദ്ധ സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തുണ്ട്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ വലിയ ജാഗ്രതയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ കാണിക്കുന്നത്. ഇതിനായി പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
23 ഹെല്‍ത്ത് ടീമിനെ പൊങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും അഞ്ച് ബൈക്ക് ആംബുലന്‍സുകളും ഉണ്ടാവും. 32 വാര്‍ഡുകളില്‍ പ്രത്യേക മൊബൈല്‍ ടീമുണ്ടാകും.
റെസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരെയും രോഗബാധിത പ്രദേശങ്ങളില്‍നിന്ന് മടങ്ങിയെത്തിയവരെയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ്സ്റ്റാന്‍ഡ്, ക്ഷേത്രങ്ങള്‍ എന്നിവിടങ്ങളില്‍ അരമണിക്കൂര്‍ ഇടവിട്ട് മലയാളം, ഇംഗ്ലീഷ്, തമിഴ് ഭാഷകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തും. ഭക്തര്‍ വരിനില്‍ക്കുന്ന ഭാഗങ്ങളിലെ ബാരിക്കേഡുകളും മറ്റും അരമണിക്കൂര്‍ ഇടവിട്ട് ശുചീകരിക്കും.
Powered by Info News For You

Comments
Post a Comment