ഒടുവിൽ ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്കും മോചനം, പുറത്തിറങ്ങുന്നത് എട്ടു മാസത്തെ തടങ്കലിനുശേഷം, പൊതുസുരക്ഷാ നിയമപ്രകാരമായിരുന്നു തടങ്കൽ

ശ്രീനഗര്‍: (www.kvartha.com 24.03.2020) ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയെ തടങ്കലിൽ നിന്നും മോചിപ്പിച്ചു. എട്ടു മാസത്തെ തടങ്കലിനുശേഷമാണ് ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നത്. പൊതുസുരക്ഷാ നിയമപ്രകാരമാണ് ഒമര്‍ അബ്ദുള്ളയെ തടങ്കലിൽ വെച്ചത്. മുൻ മുഖ്യമന്ത്രിയായ ഒമറിനെ തടഞ്ഞുവെച്ച ഉത്തരവ് കശ്മീര്‍ ഭരണകൂടം ചൊവ്വാഴ്ച എടുത്തുകളഞ്ഞതായി 'എൻ ഡി ടി വി' റിപ്പോർട്ട് ചെയ്തു. ഒമര്‍ അബ്ദുള്ളയുടെ പിതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയെ ഈ മാസം 13നാണ് മോചിപ്പിച്ചത്.


Omar Abdullah released after 8 months detention

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനുപിന്നാലെയാണ് ഫാറൂഖ് അബ്ദുല്ല, മകൻ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, സിപിഎം നേതാവും എം എൽ എയുമായ മുഹമ്മദ് യൂസഫ് തരിഗാമി എന്നിവരടക്കം നിരവധി നേതാക്കളെയും ജനപ്രതിനിധികളെയും തടങ്കലിലാക്കിയത്.

മറ്റൊരു മുന്‍ മുഖ്യന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഒമര്‍ അബ്ദുള്ളയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹോദരി നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയതിനു പിന്നാലെയാണ് മോചനം.

Summary: J&K Former Chief Minister Omar Abdullah Released after 8 months Detention


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?