മൊബൈലില്‍ നോക്കി ബസോട്ടം; സ്റ്റിംയറിംഗും, ഗിയറും കൈകാര്യം ചെയ്തത് ഇടതു കൈ കൊണ്ട്, യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തി 'വൈറലാക്കിയതോടെ' ഡ്രൈവര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി!

പാലക്കാട്: (https://ift.tt/2xtEcHr) മൊബൈലില്‍ നോക്കി ബസോട്ടം. യാത്രക്കാരന്‍ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടതോടെ ശ്രദ്ധയില്‍പെട്ട മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ദേശീയപാതയില്‍ 15 കിലോമീറ്ററോളമാണ് മൊബൈലില്‍ നോക്കി ബസ് ഓടിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട്- തൃശൂര്‍ റൂട്ടിലോടുന്ന 'സെന്റ് ജോസ്' ബസ് ഡ്രൈവറായ ആലത്തൂര്‍ വണ്ടാഴി സ്വദേശി ജി. രാജീവിനാണ് മോട്ടര്‍ വാഹന വകുപ്പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുന്നത്. പാലക്കാട് മണപ്പുള്ളിക്കാവ് മുതല്‍ കുഴല്‍മന്ദം ചിതലി വരെയാണ് ഡ്രൈവര്‍ മൊബൈല്‍ നോക്കി ബസോടിച്ചത്. വലതു കൈയില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് ഇടതുകൈ കൊണ്ടു സ്റ്റിയറിംഗും ഗിയറും ഡ്രൈവര്‍ കൈകാര്യം ചെയ്യുകയായിരുന്നു.


Keywords: Kerala, news, Top-Headlines, Driver, Palakkad, Trending, Use cell phone while driving; Bus driver's license suspended
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?