ജനതാകര്‍ഫ്യൂവിന് കേരളത്തില്‍ പൂര്‍ണ്ണ പിന്തുണ; മദ്യശാലകള്‍ ഉള്‍പ്പെടെ കടകളും പെട്രോള്‍ പമ്പുകളും അടച്ചിട്ടു, കൊച്ചി മെട്രോ അടക്കം ട്രെയിനുകളും കെ എസ് ആര്‍ ടി സികളും പണിമുടക്കില്‍

തിരുവനന്തപുരം: (https://ift.tt/33Nf0rL) കൊറോണ വൈറസ് വ്യാപനത്തില്‍ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ആദ്യമായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പൂര്‍ണ്ണ പിന്തുണയുമായി കേരള സംസ്ഥാനവും. രാവിലെ ഏഴ് മണിക്ക് തുടങ്ങിയ ജനതാ കര്‍ഫ്യൂ രാത്രി ഒമ്പത് മണി വരെയാണ്. പ്രധാനമന്ത്രി ആഹ്വാനം ചെയ്ത 14 മണിക്കൂര്‍ ജനത കര്‍ഫ്യൂവിന് സംസ്ഥാനം നല്‍കുന്നത് പൂര്‍ണ്ണ പിന്തുണയില്‍ കടകമ്പോളങ്ങള്‍ അടച്ചിട്ടു.

News, Kerala, Thiruvananthapuram, COVID19, KSRTC, Kochi Metro, PM, Covid-19 Kerala Support Janata Curfew on Sunday

കെ എസ് ആര്‍ ടി ബസുകളും സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നില്ല. ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ബാറുകള്‍ ഉള്‍പ്പടെ മദ്യശാലകളും പ്രവര്‍ത്തിക്കുന്നില്ല. ഓട്ടോയും ടാക്‌സികളും പെട്രോള്‍ പമ്പുകളും ജനതാ കര്‍ഫ്യൂവിന് പിന്തുണച്ച് പ്രവര്‍ത്തിക്കുന്നില്ല. മില്‍മ പാലിന്റെ വിതരണം രാവിലെ ഏഴ് മണിക്ക് മുമ്പ് അവസാനിപ്പിച്ചു.

പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടാലും ആംബുലന്‍സ് ഉള്‍പ്പടെയുള്ള അവശ്യസര്‍വ്വീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കും. അവശ്യ സര്‍വ്വീസുകളായ ആരോഗ്യവകുപ്പിനും പൊലീസിനും മാധ്യമപ്രവര്‍ത്തകര്‍ക്കും മാത്രമാണ് കര്‍ഫ്യൂവില്‍ നിന്ന് ഇളവ്.

എല്ലാവരും വീടുകളില്‍ കഴിയുന്നതിനാല്‍ കുടുംബാംഗങ്ങള്‍ പരിസര ശുചീകരണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമൂഹവ്യാപനത്തിലേക്ക് കൊവിഡ് കടക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് 14 മണിക്കൂര്‍ ജനം വീട്ടിലിരിക്കുന്നത്.

Keywords: News, Kerala, Thiruvananthapuram, COVID19, KSRTC, Kochi Metro, PM, Covid-19 Kerala Support Janata Curfew on Sunday


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?