കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തി; കാസര്‍കോട്, മഞ്ചേശ്വരം എം എല്‍ എമാര്‍ നിരീക്ഷണത്തില്‍
കാസര്‍കോട്: (https://ift.tt/2UlLPHV) കൊറോണ സ്ഥിരീകരിച്ച രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ കാസര്‍കോട്, മഞ്ചേശ്വരം എം എല്‍ എമാര്‍ വീട്ടില്‍ നിരീക്ഷണത്തില്‍. കൊറോണ പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കിയതിന്റെ ഭാഗമായാണ് എം എല്‍ എമാരും നിരീക്ഷണത്തില്‍ കഴിയുന്നത്. കൊറോണ സ്ഥിരീകരിച്ച കാസര്‍കോട് താലൂക്കിലെ 47കാരന്‍ കല്യാണ ചടങ്ങിലും, ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുത്തതായി കണ്ടെത്തി. കല്യാണചടങ്ങിലാണ് രോഗിയുമായി എം എല്‍ എമാര്‍ സമ്പര്‍ക്കം പുലര്‍ത്തിയതെന്നാണ് സംശയിക്കുന്നത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, Corona virus: Kasaragod, Manjeshwaram MLAs under observation
< !- START disable copy paste -->
മാര്‍ച്ച് 11 ന് രാവിലെയാണ് ദുബൈയില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. തുടര്‍ന്ന് ഒരു ദിവസം അവിടെ വിശ്രമിച്ച് പിറ്റേന്ന് രാവിലെയാണ് തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസില്‍ എക്‌സ്- 9 റിസര്‍വേഷന്‍ കംപാര്‍ട്ട്‌മെന്റില്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയത്. 11ന് രാവിലെ മുതല്‍ ഭക്ഷണം കഴിച്ച ഹോട്ടലുകള്‍, താമസിച്ച ലോഡ്ജ്, റെയില്‍വേ സ്റ്റേഷന്‍, ട്രെയിനിലെ എസ് -9 കംപാര്‍ട്ടമെന്റ്, കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍, അവിടെ നിന്നു വീട്ടിലേക്ക് പോയ വാഹനം എന്നിവയും തുടര്‍ന്നു 17ന് ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയമായ ദിവസം വരെയുള്ള പോക്കുവരുവുകളെ സംബന്ധിച്ചുള്ള വ്യക്തമായ റൂട്ട് മാപ്പ് തയ്യാറാക്കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment