നിയന്ത്രണംവിട്ട് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് മരണപ്പെട്ടു
കരിന്തളം: (www.kasargodvartha.com 20.03.2020) നിയന്ത്രണംവിട്ട് ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് മരണപ്പെട്ടു. വടക്കേപുലിയന്നൂരിലെ ടി പി സുനിതയുടെ മകന്‍ ടി പി സിബിന്‍ രാജ് (26) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 9.30 മണിയോടെ നീലേശ്വരത്ത് നിന്നും കാലിച്ചാമരത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. സിബിന്‍ ഓടിച്ചിരുന്ന ബൈക്ക് തലയടുക്കത്ത് വെച്ച് നിയന്ത്രണംവിടുകയും തെറിച്ചുവീണ് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു.
ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃദദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കൊണ്ടോടി പൊതുസ്മശാനത്തില്‍ സംസ്‌കരിക്കും. സഹോദരങ്ങള്‍: സിബിന മാവിലാടം, സിനി ചേനറ്റാടി.
Keywords: Karinthalam, News, Kerala, Kasaragod, Accident, Accidental Death, Death, Youth, Bike, Bike-Accident, Injured, hospital, Youth died in bike accident< !- START disable copy paste -->

Powered by Info News For You

Comments
Post a Comment