സിബിഐ വേണ്ട: തിരകള്‍ കാണാതായ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് പിണറായി


കേരളം (www.evisionnews.co): സംസ്ഥാന പോലീസിന്റെ കൈവശമുള്ള തോക്കുകളും തിരകളും കാണാതായെന്ന സിഎജി കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരകള്‍ കാണാതായ സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയാണ്. കണ്ടെത്തല്‍ ഗൗരവമെന്ന് കണ്ട് തന്നെയാണ് അന്വേഷണത്തിന് തയാറായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം തോക്കുകള്‍ കാണാതായെന്ന കണ്ടെത്തല്‍ വസ്തുതാവിരുദ്ധമാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വരും മുമ്പ് വിവരങ്ങള്‍ ചോര്‍ന്നത് നല്ല പ്രവണതയല്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. സിഎജി റിപ്പോര്‍ട്ട് വിവാദമായ ശേഷം ഇതാദ്യമായാണ് മുഖ്യന്ത്രിയുടെ വിശദീകരണം വിശദമായി വരുന്നത്. പോലീസ് അഴിമതി സംബന്ധിച്ച സിഎജി കണ്ടെത്തല്‍ ആയുധമാക്കി കടുത്ത പ്രതിഷേധവുമായാണ് പ്രതിപക്ഷം നിയമസഭയിലെത്തിയത്. പ്ലക്കാഡും ബാനറുമായി തുടക്കം മുതലെ പ്രതിപക്ഷനിര പ്രതിഷേധമുയര്‍ത്തി. 2015- ല്‍ തന്നെ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആ ബോര്‍ഡിന്റെ അലംഭാവമാണ് സിഎജി ചൂണ്ടിക്കാട്ടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?