സീനത്തിന്റെ മേയര്‍ സ്ഥാനത്തിന് ഉടക്ക് വെച്ചത് ലീഗ് വിമതന്‍ തന്നെ: കണ്ണൂരില്‍ പൊളിഞ്ഞു വീണത് ലീഗ് നേതാക്കളുടെ അപ്രമാദിത്വം
കണ്ണൂര്‍: (www.kvartha.com 21.03.2020) കണ്ണൂര്‍ കോര്‍പറേഷനില്‍ സി പി എം തകര്‍ക്കാന്‍ ലക്ഷ്യമിട്ടത് മറുകണ്ടം ചാടിയ വിമത കോണ്‍ഗ്രസ് നേതാവ് പി കെ രാഗേഷിനെയാണെങ്കില്‍ യൂത്ത് ലീഗിലെ വിമതര്‍ ടാര്‍ഗറ്റ് ചെയ്തത് മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തിന്റെ അപ്രമാദിത്വത്തേയും സി സീനത്ത് എന്ന സീനിയര്‍ വനിതാ നേതാവിനെയും. ചുണ്ടിനും കപ്പിനുമിടയിലാണ് കോണ്‍ഗ്രസ് മുന്നണി മര്യാദയുടെ പേരില്‍ വെച്ചു നീട്ടിയ മേയര്‍ സ്ഥാനം ലീഗിനും സീനത്തിനും നഷ്ടമായത്. ഇതോടെ മുസ്ലീം ലീഗില്‍ കനലെരിഞ്ഞു കിടന്ന വിഭാഗീയത കാട്ടുതീയായി പടര്‍ന്നിരിക്കുകയാണ്.
യൂത്ത് ലീഗിലെ ഒരു വിഭാഗത്തിന്റെ കടുത്ത എതിരാളികളാണ് സീനത്തും പി കെ രാഗേഷും. ഔദ്യോഗിക നേതൃത്വത്തിനോട് ഏറെ അടുപ്പം സൂക്ഷിക്കുന്ന സീനത്തിനോട് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും യൂത്ത് ലീഗിലെ ഒരു വിഭാഗത്തിനും കടുത്ത എതിര്‍പ്പുണ്ട്.
Keywords: Mayor post loses Seenath in Kannur, Kannur, News, Politics, Trending, LDF, UDF, Criticism, Kerala.

മേയര്‍ സ്ഥാനത്തു നിന്നും കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണന്‍ മാറുമെന്ന സാഹചര്യത്തില്‍ സീനത്തിനെ മേയറാക്കരുതെന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരും നേതാക്കളും മുസ്ലീം ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതനുസരിക്കാതെ മേയര്‍ സ്ഥാനാര്‍ത്ഥിയായി സീനത്തിനെ പ്രഖ്യാപിക്കുന്നതിനായി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സ്ഥാനം രാജിവയ്പ്പിക്കുകയാണ് ലീഗ് നേതൃത്വം ചെയ്തത്.
ഇതാണ് എല്‍ ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ മുസ്ലീം ലീഗിലെ കെ പി എ സലീമിനെ പ്രേരിപ്പിച്ചത്. തന്നെ നവ മാധ്യമങ്ങളിലുടെ അപകീര്‍ത്തിപ്പെടുത്തിയ പാര്‍ട്ടിയിലെ ചിലയാളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടും വഴങ്ങാത്ത നേതൃത്വത്തിനോടുള്ള അമര്‍ഷവും പി കെ രാഗേഷിന്റെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പും ഇതിനു ശക്തി പകരുകയാണുണ്ടായത്.
ഇതാണ് എല്‍ ഡി എഫ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ മുസ്ലീം ലീഗിലെ കെ പി എ സലീമിനെ പ്രേരിപ്പിച്ചത്. തന്നെ നവ മാധ്യമങ്ങളിലുടെ അപകീര്‍ത്തിപ്പെടുത്തിയ പാര്‍ട്ടിയിലെ ചിലയാളുകള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് രേഖാമൂലം പരാതി നല്‍കിയിട്ടും വഴങ്ങാത്ത നേതൃത്വത്തിനോടുള്ള അമര്‍ഷവും പി കെ രാഗേഷിന്റെ പ്രവര്‍ത്തന ശൈലിയോടുള്ള വിയോജിപ്പും ഇതിനു ശക്തി പകരുകയാണുണ്ടായത്.
Keywords: Mayor post loses Seenath in Kannur, Kannur, News, Politics, Trending, LDF, UDF, Criticism, Kerala.
Powered by Info News For You

Comments
Post a Comment