സദസിനോട് സംസാരിക്കുന്നതിനിടെ ഓഫായ മൈക്ക് വലിച്ചെറിഞ്ഞ് നടി ഊര്‍മിളയുടെ പ്രതിഷേധം; സംഭവം അന്വേഷിക്കാനെത്തിയ പോലീസിനോട് ഊര്‍മിള ഉണ്ണിയുടെ ചോദ്യം കേട്ട് അമ്പരന്ന് എസ് ഐ
കൊല്ലം: (https://ift.tt/2Tx7HAN) മകള്‍ ഉത്തരയുടെ നൃത്തപരിപാടിയുമായി ബന്ധപ്പെട്ട് ക്ഷേത്രഭാരവാഹികളോട് നടി ഊര്‍മ്മിള ഉണ്ണി മോശമായി പെരുമാറിയതായി ആരോപണം. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലായിരുന്നു സംഭവം. ഊര്‍മ്മിളയുടെ ഈ പ്രവര്‍ത്തിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
മഹാദേവ ക്ഷേത്രത്തിലെ ഏഴാം ഉത്സവദിനമായ വ്യാഴാഴ്ച്ച ഉത്തരയുടെ പരിപാടിയും ഉണ്ടായിരുന്നു. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസിനോട് ഊര്‍മ്മിള സംസാരിക്കാന്‍ ആരംഭിച്ചപ്പോള്‍ മൈക്ക് ഓഫായി. ഇതോടെ ദേഷ്യം വന്ന ഊര്‍മ്മിള പ്രവര്‍ത്തിക്കാത്ത മൈക്ക് വലിച്ചെറഞ്ഞ് മൈക്കില്ലാതെ തന്നെ സ്റ്റേജില്‍ നിന്നും സംസാരിച്ചു.
ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് കേരളയുടെ സംസ്ഥാന സെക്രട്ടറി രാഗം രാധാകൃഷ്ണനാണ് സംഭവത്തില്‍ പ്രതികരിച്ച് വീഡിയോകളും ചിത്രങ്ങളും പങ്കുവെച്ചത്. ഊര്‍മിള മൈക്ക് വലിച്ചെറിഞ്ഞതിലൂടെ തങ്ങളുടെ ചോറിനെ അപമാനിക്കുകയാണ് ചെയ്തതെന്നും അവര്‍ക്ക് ചിലങ്കയാണ് വലുതെങ്കില്‍ ഞങ്ങള്‍ക്ക് മൈക്കാണ് വലുതെന്നും രാധാകൃഷ്ണന്‍ പറയുന്നു.
ഊര്‍മിളയുടെ പ്രകോപനപരമായ പ്രവൃത്തിയില്‍ ജനക്കൂട്ടം ഇളകിയതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസിനോട് താന്‍ മൈക്ക് താഴെ വലിച്ചെറിഞ്ഞെന്ന് ഊര്‍മ്മിള ഉണ്ണി സമ്മതിച്ചു. 'മൈക്ക് താഴെയിടുന്നത് ഇത്ര വലിയ തെറ്റാണോ സാറെ' എന്ന് ഇവര്‍ ചോദിക്കുകയും ചെയ്തു. ഇതുകേട്ട് അമ്പരന്ന എസ് ഐ ഇങ്ങനെയൊക്കെ കാണിക്കാമോ? നിങ്ങളുടെ ജീവിതമാര്‍ഗം ഇതല്ലയോ എന്ന് തിരിച്ചും ചോദിച്ചു. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമാണ് ഉത്തരയുടെ പരിപാടി അരങ്ങേറിയത്.
സംഭവത്തില്‍ ഊര്‍മ്മിള ഉണ്ണി കൃത്യമായി മാപ്പു പറഞ്ഞില്ലയെങ്കില്‍ കേരളത്തിലെ ഏത് ക്ഷേത്രത്തില്‍ അവര്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തിയാലും ലൈറ്റ് ഓഫ് ചെയ്യുമെന്നും പ്രോഗ്രാം നടത്താന്‍ സമ്മതിക്കില്ലെന്നും രാഗം രാധാകൃഷ്ണന്‍ വ്യക്തമാക്കി.

Keywords: News, Kerala, Kollam, Temple, Programme, Festival, Actress, Daughter, Protest, Actress Urmila Protests after Pulling Off Mic
Powered by Info News For You

Comments
Post a Comment