കണ്ണൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ദേഹത്ത് കയറി വയോധികയ്ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: (www.kvartha.com 12.03.2020) കണ്ണൂരില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസ് ദേഹത്ത് കയറി വയോധികയ്ക്ക് ദാരുണാന്ത്യം. കണ്ണൂര്‍ വന്‍കുളത്ത് വയല്‍ സ്വദേശി കൃഷ്ണന്റെ ഭാര്യ പ്രേമയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതര മണിയോടെയായിരുന്നു അപകടം.
സ്റ്റേറ്റ് ബാങ്കിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് എത്തിയ സ്വകാര്യ ബസ് പ്രേമയെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ പ്രേമയുടെ ദേഹത്ത് കൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ പ്രേമ മരിച്ചു. ബ്യൂട്ടി പാര്‍ലറിലെ ശുചീകരണ ജീവനക്കാരിയായിരുന്നു പ്രേമ.

Keywords: Old woman killed in bus accident in Kannur, Kannur, News, Local-News, Accidental Death, Obituary, Injured, Woman, Kerala.
Powered by Info News For You

Comments
Post a Comment