ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം പുനഃപരിശോധിക്കണം: തിരിച്ചെടുത്തത് കേസ് നടപടികള്‍ നിലനില്‍ക്കെ, സിറാജ് മാനേജ്മെന്റ്
തിരുവനന്തപുരം: (www.kvartha.com 23.03.2020) സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച് കൊന്ന കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുഖ്യപ്രതി ശ്രീറാം വെങ്കിട്ടരാമനെ കേസ് നടപടികള്‍ നിലനില്‍ക്കെ സര്‍വീസില്‍ തിരിച്ചെടുത്ത നടപടി പുനഃപരിശോധിക്കണമെന്ന് സിറാജ് മാനേജ്മെന്റ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിലെ കുറ്റവാളിയെ പ്രധാനമായ ഒരു വകുപ്പില്‍ തിരികെ നിയമിക്കുന്നത് തീര്‍ത്തും ശരിയല്ലാത്ത നടപടിയാണ്. ശ്രീറാമിന് ആരോഗ്യ വകുപ്പില്‍ തന്നെ നിയമനം നടത്തിയത് ആശങ്കയുണ്ടാക്കുന്നതാണെന്ന് സിറാജ് പബ്ലിഷര്‍ സി മുഹമ്മദ് ഫൈസി, തൗഫീഖ് പബ്ലിക്കേഷന്‍ കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി, സിറാജ് മാനേജിംഗ് എഡിറ്റര്‍ എന്‍ അലി അബ്ദുല്ല എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് കാറോടിച്ച് മാധ്യമ പ്രവര്‍ത്തകനെ കൊന്ന കേസിലെ പ്രധാന പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. പൊലീസിന്റെ സഹായത്തോടെ നടത്തിയ തെളിവ് നശിപ്പിക്കലുകള്‍ ഉള്‍പ്പെടെയുള്ള ഇദ്ദേഹത്തിന്റെ കൃത്യങ്ങള്‍ക്ക് സാക്ഷികളായത് ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാരും ജീവനക്കാരുമായിരുന്നു.
കേസിലെ പ്രധാന സാക്ഷികള്‍ ഇവരാണെന്നിരിക്കെ ഇതേ വകുപ്പിലെ ഉയര്‍ന്ന തസ്തികയില്‍ മുഖ്യപ്രതി തിരിച്ചെത്തുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനിടയാക്കും. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറി പദവിയില്‍ നിയമിക്കപ്പെടുന്ന പ്രതിയുടെ കീഴിലായിരിക്കും സാക്ഷികളായ ഉദ്യോഗസ്ഥരെന്നതിനാല്‍ ഇവര്‍ക്ക് മേല്‍ സമ്മര്‍ദമുണ്ടാകും.
Keywords: Siraj management against Sriram Venkitaraman's appointment, Thiruvananthapuram, News, Trending, IAS Officer, Suspension, Allegation, Accidental Death, Health & Fitness, Police, Kerala.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉദ്യോഗസ്ഥന്‍ അക്ഷന്തവ്യമായി തെറ്റ് വരുത്തിയിട്ടും സുപ്രധാന വകുപ്പില്‍ തിരിച്ചെത്തുന്നത് നീതീകരിക്കാനാവില്ല. കേസ് തീര്‍പ്പാകുന്നതുവരെ ഇദ്ദേഹത്തെ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്താനുള്ള നീതിബോധമായിരുന്നു സര്‍ക്കാര്‍ കാണിക്കേണ്ടിയിരുന്നത്.
നിലവില്‍ അധികാര ദുര്‍വിനിയോഗം ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാളെ ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന പ്രധാന വകുപ്പില്‍ നിയമിക്കുന്നത് അനൗചിത്യമാണെന്നും സിറാജ് മാനേജ്മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
Keywords: Siraj management against Sriram Venkitaraman's appointment, Thiruvananthapuram, News, Trending, IAS Officer, Suspension, Allegation, Accidental Death, Health & Fitness, Police, Kerala.
Powered by Info News For You

Comments
Post a Comment