മര്‍ദനത്തില്‍ കര്‍ണപടം പൊട്ടി: ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട് (www.evisionnews.co): ആബുലന്‍സ് ഡ്രൈവറുടെ മര്‍ദനമേറ്റ് ചെവിയുടെ കര്‍ണ്ണപടം തകര്‍ന്ന യുവാവിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കോളിച്ചാല്‍ ചെറുപനത്തടിയിലെ പരേതനായ എസ്തപ്പാന്റെ മകന്‍ സ്റ്റാലിനാണ് മര്‍ദനമേറ്റത്. പൂടംകല്ല് താലൂക്ക് ആസ്പത്രിയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍ പ്രാന്തര്‍ കാവിലെ ജോതിഷാണ് മര്‍ദിച്ചത്. അമ്മയുമൊത്ത് താമസിക്കുന്ന വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റാലിന്റെ മാതാവ് ആലീസിനും മര്‍ദനത്തില്‍ പരിക്കുണ്ട്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?