കാറും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും സഹോദരനും മരിച്ചു; കഴിഞ്ഞ വര്‍ഷം കല്യാണത്തിന് എത്താന്‍ കഴിയാതിരുന്ന പിതാവിന് മകളെയും മരുമകനെയും ഒരുനോക്കു കാണാനും സൗദിയില്‍ നിന്നും എത്താനായില്ല
മുണ്ടക്കയം: (https://ift.tt/2WeC68M) കാറും ലോറിയും കൂട്ടിയിടിച്ച് ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും സഹോദരനും മരിച്ചു. കഴിഞ്ഞ വര്‍ഷം കല്യാണത്തിന് എത്താന്‍ കഴിയാതിരുന്ന പിതാവിന് മകളെയും മരുമകനെയും ഒരുനോക്കു കാണാനും സൗദിയില്‍ നിന്നും എത്താനായില്ല. പുഞ്ചവയല്‍ കുളമാക്കല്‍ മണ്ണാര്‍ത്തോട്ടം ഇസ്മാഈലിന്റെ മകള്‍ സുമയ്യ (20), ഭര്‍ത്താവ് ഹനീഫ, ഹനീഫയുടെ അനുജന്‍ ഷാജഹാന്‍ എന്നിവരാണ് എംസി റോഡില്‍ പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ വെച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാറില്‍ എതിരെ നിന്നും വരികയായിരുന്ന തടിലോറിയിടിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 17നാണ് സുമയ്യയും ഹനീഫയും തമ്മിലുള്ള വിവാഹം നടന്നത്. സൗദിയില്‍ ജോലി ചെയ്യുന്ന ഇസ്മാഈലിന് കഴിഞ്ഞ വര്‍ഷം മകളുടെ വിവാഹത്തിന് എത്താന്‍ സാധിച്ചിരുന്നില്ല. അപകടവിവരം ഇസ്മാഈലിനെ അറിയിച്ചെങ്കിലും കോവിഡ്-19 രോഗഭീതി കാരണം നാട്ടിലേക്ക് വരാനുള്ള ശ്രമം നടന്നില്ല.
ഇതോടെ മകളെയും മരുമകനെയും അവസാനമായി ഒരു നോക്കുപോലും കാണാതെ ദുരിതത്തിലായിരിക്കുകയാണ് ഇസ്മാഈല്‍. ചൊവ്വാഴ്ച വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികള്‍ പുഞ്ചവയലിലെ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ പെരുമ്പാവൂരില്‍ നിന്ന് പോലീസ് ഫോണില്‍ വിളിച്ചപ്പോഴാണ് വീട്ടുകാര്‍ അപകടവിവരം അറിഞ്ഞത്.
ഗര്‍ഭിണിയായ മകളും മരുമകനും സഹോദരനും വരുന്നതറിഞ്ഞ് സുമയ്യയുടെ മാതാവ് സക്കീനയും കുടുംബാംഗങ്ങളും വിരുന്നൊരുക്കി കാത്തിരിക്കുകയായിരുന്നു.
Keywords: Kerala, news, Top-Headlines, Accidental Death, Saudi Arabia, Pregnant woman and husband died in accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment