യുവാവിനെ നാലംഗ ഗുണ്ടാ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തി; സുഹൃത്തുക്കള്‍ അറസ്റ്റില്‍

രാമനാട്ടുകര: (www.kvartha.com 15.03.2020) യുവാവിനെ നാലംഗ ഗുണ്ടാ സംഘം തലയ്ക്കടിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. സുഹൃത്തുക്കള്‍ തമ്മിലുള്ള മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ചെറുവണ്ണൂര്‍ സ്വദേശി മുട്ടുംപുറത്ത് റഹീം (ഷാനവാസ്-38) ആണു മരിച്ചത്.

സംഭവത്തില്‍ സുഹൃത്തുക്കളായ അഴിഞ്ഞിലം മുള്ളന്‍ പറമ്പത്ത് സുജീഷ്(26), സഹോദരന്‍ സുജിത്ത്(23), പുതുക്കോട് പുളിയമ്പലത്ത് താഴം മുഹമ്മദ് മന്‍സൂര്‍(21), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം കയ്യടിത്തോട് ചെറുവത്തുംകാട്ടില്‍ നിലിന്‍(കുട്ടന്‍20)എന്നിവരെയാണു ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ ഞായറാഴ്ച തെളിവെടുപ്പിനു ശേഷം കോടതിയില്‍ ഹാജരാക്കും.

Four held for killed of youth in Kozhikode, News, Local-News, Killed, Arrested, Police, Friends, Court, Kerala

നഗരത്തില്‍ കാലിക്കറ്റ് ഗേറ്റ് ബാറിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടു വളപ്പില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണു കൊലപാതകം നടത്തിയത്. ഒന്നാം പ്രതി സുജീഷിന്റെ 1.5 പവന്‍ മാല നേരത്തെ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാനവാസുമായി തര്‍ക്കമുണ്ടായി. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു പൊലീസ് പറഞ്ഞു.

Keywords: Four held for killed of youth in Kozhikode, News, Local-News, Killed, Arrested, Police, Friends, Court, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?