ആപിസ് ക്ലിനിക്‌സ് ഡേ സര്‍ജറി സെന്റര്‍ മംഗളുരുവില്‍ പ്രവര്‍ത്തനമാരംഭിച്ചു


മംഗളൂരു (www.evisionnews.co): ലോക വൃക്കദിനമായ വ്യാഴാഴ്ച ആപിസ് ക്ലിനിക്കില്‍ സര്‍ജറിയില്ലാതെ മൂത്രക്കല്ല് നീക്കം ചെയ്യുന്ന അതിനൂതന സംവിധാനമായ 'ഥൂലിയം ഫൈബര്‍ ലേസര്‍' മംഗലാപുരത്ത് ആദ്യമായി ആപിസ് കിഡ്‌നി സ്റ്റോണ്‍ ഇന്‍സ്റ്റിറ്റൂട്ടില്‍ സിറ്റി കോര്‍പ്പറേഷന്‍ മേയര്‍ ദിവാകര്‍ പാണ്ടേശ്വര്‍ ഉദ്ഘാടനം ചെയ്തു.

തുടര്‍ന്ന് വിവിധ വിഭാഗങ്ങളുടെ ഉദ്ഘാടനം യഥാക്രമം ആപിസ് ക്ലിനിക്‌സ് (കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് അബ്ദുല്‍ റഊഫ്), ഡയഗ്നോസ്റ്റിക്‌സ് (യൂണിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ഡോ. സിപി ഹബീബ് റഹ്മാന്‍), മെഡിക്കല്‍സ് (സീനിയര്‍ ഫിസിഷ്യന്‍ ഡോ. മുഹമ്മദ് ഇസ്മായില്‍), ഓപ്പറേഷന്‍ തിയേറ്റര്‍ (സീനിയര്‍ സര്‍ജന്‍ ഡോ. അബ്ദുല്‍ മജീദ്), ഡേ കെയര്‍ സെന്റര്‍ (ഫിസിഷ്യന്‍ ഡോ. ആലം നവാസ്), ഒപ്റ്റിക്കല്‍സ് (ഡോ. നവീഷ ലത്തീഫ്) നിര്‍വഹിച്ചു.

ഉദ്ഘാടന പരിപാടിയില്‍ സീനിയര്‍ യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് സലീം, ആപിസ് ഹെല്‍ത്ത് കെയര്‍ ആന്റ് എജുക്കേഷന്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ അബൂയാസര്‍ കെപി, പാര്‍ട്ണര്‍മാരായ നസീര്‍ യാഡ്ഗര്‍, റമീസ നസീര്‍, റാഷിദ്, അനീസ്, ഹംസ പടിഞ്ഞാര്‍, റഷീദ് തളങ്കര സംബന്ധിച്ചു.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?