മദ്യലഹരിയില്‍ അച്ഛന്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തല ഇടിച്ചു തകര്‍ത്തു; പ്രണയ വിവാഹത്തിന് ശേഷം ജാതിപറഞ്ഞും സ്ത്രീധനത്തിന്റെ പേരിലും മാനസികമായും ശാരീരികമായും സ്ഥിരമായി ഭാര്യയെ ഉപദ്രവിച്ചിരുന്ന ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു; പ്രേരണാകുറ്റത്തിന് ഭര്‍തൃമാതാവിനെതിരെയും കേസ്

കൊല്ലം: (https://ift.tt/3b9cCxT) മദ്യലഹരിയില്‍ ഭാര്യയെയും പിഞ്ചുകുഞ്ഞിനെയും ക്രൂരമായി മര്‍ദിച്ച് അവശരാക്കിയ കേസില്‍ ഭര്‍ത്താവ് തേവലപ്പുറം കല്ലേലി ജങ്ഷനുസമീപം ലക്ഷ്മിവിഹാറില്‍ ബി ബിജിത്(35) അറസ്റ്റില്‍. അട്ിടുമായം പ്രായമായ മകന്‍ ഋഷികേശിന്റെ തലയോട്ടിക്ക് പൊട്ടലേറ്റു. ഭാര്യ അഞ്ജു(29)വിനും ശരീരമാസകലം മര്‍ദനമേറ്റു. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍.

News, Kerala, Kollam, Liquor, Husband, Arrested, Mother, Police, Hospital, The Husband was Arrested for Harassing his Wife

തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു അതിക്രൂരമായ സംഭവം. ഓട്ടോറിക്ഷ ഡ്രൈവറായ ബിജിത് മദ്യപിച്ച് വീട്ടിലെത്തി അഞ്ജുവിനെ മര്‍ദിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിനെയും കൊണ്ട് അഞ്ജു കിടപ്പുമുറിയില്‍നിന്ന് പുറത്തേക്കിറങ്ങിയപ്പോള്‍ ബിജിത് മുഷ്ടികൊണ്ട് കുഞ്ഞിന്റെ തലയ്ക്കിടിച്ചു. അഞ്ജുവിന്റെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി ശാന്തമാക്കാന്‍ നോക്കിയെങ്കിലും ഇവരുടെ മുന്നിലിട്ടും ബിജിത് ഭാര്യയെ മര്‍ദിച്ചെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് അയല്‍വാസികള്‍ ബിജിത്തിനെയും ഒപ്പംകൂട്ടി കുഞ്ഞിനെയും അമ്മയെയും പുത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ ഇവിടെനിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബിജിതിന്റെ ഇടിയിലാണ് കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടായത്.

രണ്ടരവര്‍ഷം മുന്‍പാണ് വ്യത്യസ്ത സമുദായത്തില്‍പ്പെട്ട ബിജിത്തും അഞ്ജുവും പ്രേമിച്ച് വിവാഹിതരായത്. എന്നാല്‍ പിന്നീട് ജാതിപറഞ്ഞും സ്ത്രീധനത്തിന്റെപേരിലും അഞ്ജുവിനെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബിജിത്തിന്റെ അമ്മ വത്സലയുടെ പേരില്‍ പ്രേരണക്കുറ്റത്തിന് കേസെടുത്തെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ മെഡിക്കല്‍ കോളേജ് പോലീസ് ബിജിത്തിനെ കസ്റ്റഡിയിലെടുത്ത് പുത്തൂര്‍ പോലീസിന് കൈമാറി. ഇയാളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords: News, Kerala, Kollam, Liquor, Husband, Arrested, Mother, Police, Hospital, The Husband was Arrested for Harassing his Wife


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?