ലോക്ക് ഡൗണില്‍ 'തൂങ്ങി'യൊരു ജീവിതം; ബൈക്കുമായി പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് യുവാവ് വീട്ടില്‍ ജീവനൊടുക്കി

തിരുവനന്തപുരം: (https://ift.tt/39tfvYQ) ലോക് ഡൗണിനെത്തുടര്‍ന്ന് ബൈക്കുമായി പുറത്തിറങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. വീട്ടുകാര്‍ പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിന്റെ മനോവിഷമത്തിലാണ് യുവാവ് ജീവനൊടുക്കിയത്. തിരുവല്ലം നെല്ലിയോട് റാം നിവാസില്‍ വിജയന്‍-ഗീത ദമ്പതികളുടെ മകന്‍ അഭിജിത്ത്(23) ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാത്രി 9.30-നാണ് സംഭവം നടന്നത്.

ലോക് ഡൗണിനെത്തുടര്‍ന്ന് പതല്‍ മുഴുവന്‍ അഭിജിത്ത് വീടിനു പുറത്തിറങ്ങിയിരുന്നില്ല. രാത്രിയില്‍ ബൈക്കുമെടുത്ത് പുറത്തേക്കു പോകാനൊരുങ്ങിയ യുവാവിനെ വീട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് മുറിക്കുള്ളില്‍ കയറിയ ഇയാള്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിരുവല്ലം പോലീസ് കേസെടുത്തു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്. സഹോദരന്‍: അജേഷ്.

News, Kerala, Thiruvananthapuram, Hang Self, Suicide, Youth, Lockdown, Family, Bike, Police, The Young Man Died at Home

Keywords: News, Kerala, Thiruvananthapuram, Hang Self, Suicide, Youth, Lockdown, Family, Bike, Police, The Young Man Died at Home


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?