യുവ ഡോക്ടറുടെ അപകട മരണം; മന്ത്രി ഇടപെട്ടതോടെ ടിപ്പര്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (https://ift.tt/38QMZ33) കോഴിക്കോട് കൂടത്തായി മേല്‍പാലത്തിന് മുകളില്‍ ബുള്ളറ്റില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവ ഡോക്ടര്‍ മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. ഉണ്ണികുളം സ്വദേശി ബനീഷിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് ആറിന് വെള്ളിയാഴ്ച വൈകിട്ടോടെയാണ് കിനാനൂര്‍ കരിന്തളം സ്വദേശിയും ഇപ്പോള്‍ കുശാല്‍നഗറില്‍ താമസക്കാരനുമായ പത്രപ്രവത്തകന്‍ കരിന്തളം സുകുമാരന്റെ മകന്‍ ഡോ. വി വി സുഭാഷ് കുമാര്‍ (26) മരണപ്പെട്ടത്. സുഭാഷ് കുമാര്‍ ഓടിച്ചിരുന്ന ബുള്ളറ്റില്‍ ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു.

അപകടം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പോലീസ് നടപടി വൈകിയതോടെ ബന്ധുക്കള്‍ മന്ത്രി ഇ ചന്ദ്രശേഖരന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. മന്ത്രി ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയതോടെയാണ് നടപടി വേഗത്തിലായത്.

Also Read:
കോഴിക്കോട്ട് ബൈക്കിൽ ലോറിയിടിച്ച് കാസര്‍കോട് സ്വദേശിയായ യുവ ഡോക്ടര്‍ മരണപ്പെട്ടു

Keywords: Kasaragod, Kerala, news, Top-Headlines, Tipper lorry, Driver, arrest, Doctor's death; Tipper lorry driver arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?