കൊറോണ: ഇറ്റലിയില്‍ കുടുങ്ങി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ

തിരുവനന്തപുരം: (https://ift.tt/38QMZ33) കൊറോണ വൈറസ് പടര്‍ന്നുപിടിച്ച ഇറ്റലിയില്‍ നിന്നും മടങ്ങിവരാനാവാതെ കുടുങ്ങിക്കിടക്കുകയാണ് പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യ ഷഫക് ഖാസിം. യാത്ര പ്രശ്‌നങ്ങള്‍ മൂലമാണ് അവര്‍ക്ക് നാട്ടിലേക്ക് വരാന്‍ സാധിക്കാതിരിക്കുന്നത്. കാമറിനോ സര്‍വകലാശാലയില്‍ ഗവേഷകയായ ഷഫക് ഖാസിമിനെ നാട്ടിലെത്തിക്കാനുള്ള വഴിയുണ്ടായാല്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാമെന്ന് മന്ത്രി കെ കെ ശൈലജ ഉറപ്പു നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപകമായതിനെ തുടര്‍ന്ന് പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണ് മുഹ്‌സിന്റെ ഭാര്യയുടെ കാര്യവും ചര്‍ച്ചയായത്. ഭാര്യയെ നേരിട്ടു കാണണമെന്ന് പട്ടാമ്പി അംഗത്തിന് ആഗ്രഹമുണ്ടെങ്കിലും വീഡിയോ കോളിലൂടെ മാത്രമേ കാണാന്‍ കഴിയൂ എന്നു പറഞ്ഞ് വിഷയമുന്നയിച്ചത് മുഹ്‌സിന്റെ തൊട്ടടുത്ത സീറ്റിലിരുന്ന പി സി ജോര്‍ജാണ്. ഉത്തര്‍പ്രദേശ് സ്വദേശിനിയാണ് ഷഫക്. ഡല്‍ഹിയിലെ ജാമിയ മിലിയയില്‍നിന്ന് എംഫില്‍ പൂര്‍ത്തിയാക്കിയ ഷഫക് ഖാസിം 2018 മുതല്‍ ഇറ്റലിയിലാണ്.



Keywords: Thiruvananthapuram, Kerala, news, Trending, Top-Headlines, Corona: MLA Mohammed Muhsin's wife trapped in Italy
  < !- START disable copy paste -->   


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?