ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആന്‍വിയയുടെ അപകട മരണത്തിന്റെ ഞെട്ടല്‍ മാറാതെ നാടും കുടുംബവും
പാനൂര്‍: (https://ift.tt/2Tq7VJS) ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആന്‍വിയയുടെ അപകട മരണത്തിന്റെ ഞെട്ടലില്‍ നിന്നും നാടും കുടുംബവും ഇനിയും മുക്തമായിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് സെന്‍ട്രല്‍ പുത്തൂര്‍ എല്‍ പി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യന്‍-ം പ്രനിഷ ദമ്പതികളുടെ മകളുമായ അന്‍വിയ (ഏഴ്) ബൈക്കില്‍ ലോറിയിടിച്ച് തത്ക്ഷണം മരണപ്പെട്ടത്.
അമ്മാവനോടൊപ്പം ബൈക്കില്‍ സ്‌കൂളിലേക്ക് പോവുകയായിരുന്നു അന്‍വിയ. ഗുരുദേവ സ്മാരകം യു പി സ്‌കൂളിന് സമീപം ജംഗ്ഷനിലെ കിഴക്കുവയലിലേക്കുള്ള വളവിലാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ലോറി ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയുടെ പിന്‍ഭാഗം കൊണ്ട് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കുട്ടി തലയടിച്ച് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാനൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബസ് കാത്തിരിക്കുകയായിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ധാരാളം യാത്രക്കാരുടെ കണ്‍മുമ്പിലായിരുന്നു അപകടം. സംഭവം നേരില്‍കണ്ടവര്‍ ഇപ്പോഴും ഞെട്ടലില്‍ നിന്നും മുക്തമായിട്ടില്ല. കുറച്ചു ദിവസമായി വള്ളങ്ങാട് അമ്മയുടെ വീട്ടിലായിരുന്നു കുട്ടി. ടിപ്പര്‍, മിനി ലോറികളുടെ മരണപ്പാച്ചില്‍ യാത്രക്കാരുടെ ജീവനു ഭീഷണിയാവുകയാണ്.
Keywords: Kerala, news, Top-Headlines, Death, Accidental Death, Kannur, Anviya's death; family shocked
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment