ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടി തീപിടിച്ചു കത്തി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
കാസര്‍കോട്: (www.kasargodvartha.com 18.03.2020) ഓടിക്കൊണ്ടിരുന്ന ബസിന്റെ ടയര്‍ പൊട്ടി തീപിടിച്ചു കത്തി. ബുധനാഴ്ച രാവിലെ 9.30 മണിയോടെ വിദ്യാനഗറില്‍ വച്ചാണ് സംഭവം. കുറ്റിക്കോലില്‍ നിന്നും കാസര്‍കോട്ടേക്ക് വരുകയായിരുന്ന തേജ ബസാണ് അപകടത്തില്‍ പെട്ടത്.
ടയറിന് മാത്രമാണ് തീപിടിച്ചത്. ഉടന്‍ തന്നെ യാത്രക്കാരെ പുറത്തിറക്കി. വിവരമറിഞ്ഞ് കുതിച്ചെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. ടയര്‍ മാത്രമാണ് കത്തിയത്. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.
Keywords: Kasaragod, News, Kerala, Bus, Accident, fire force, Fire, Passengers, Running bus caught fire< !- START disable copy paste -->
Powered by Info News For You


Comments
Post a Comment