ഒമാനില്‍ മലവെള്ളപ്പാച്ചില്‍ അകപ്പെട്ട് രണ്ടു മലയാളികളെ കാണാതായി
മസ്‌കറ്റ്: (www.kvartha.com 23.03.2020) ഒമാനില്‍ മലവെള്ളപ്പാച്ചില്‍ അകപ്പെട്ട് രണ്ടു മലയാളികളെ കാണാതായി. കൊല്ലം സ്വദേശിയായ സുജിത്തിനെയും കണ്ണൂര്‍ സ്വദേശിയായ വിജിഷിനെയുമാണ് കാണാതായത്. ഞായറാഴ്ച രാത്രിയോടെ മസ്‌കറ്റില്‍ നിന്നും 275 കിലോമീറ്റര്‍ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പൊലീസ് അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ടുകിട്ടിയിട്ടുണ്ട്.
വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കവെ ഇവരുടെ വാഹനം ഒഴുക്കില്‍ പെടുകയായിരുന്നു. ന്യൂനമര്‍ദത്തെ തുടര്‍ന്ന് വടക്കന്‍ ഒമാന്റെ ഗവര്‍ണറേറ്റുകളില്‍ കനത്തമഴയാണ് ഞായറാഴ്ച അനുഭവപ്പെട്ടത്. അല്‍ റഹ്മ ന്യൂന മര്‍ദ്ദത്തിന്റെ ഫലമായി ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. തിങ്കളാഴ്ചയും വിവിധ ഇടങ്ങളില്‍ മഴക്ക് സാധ്യത ഉള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
Keywords: Muscat, News, Gulf, World, Missing, Drowned, Police, Vehicles, Rain, Mountain Water patch, Two malayalees gone missing in mountain water patch in Oman

Powered by Info News For You

Comments
Post a Comment