കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു; സംഭവത്തില്‍ അയല്‍വാസി അറസ്റ്റില്‍; കൊലയ്ക്ക് കാരണം അപവാദ പ്രചരണം നടത്തിയതിലുള്ള വൈരാഗ്യമെന്ന് പൊലീസ്
കോഴിക്കോട്: (www.kvartha.com 17.03.2020) കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍ പാലത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കുണ്ടുതോട് ബെല്‍മൗണ്ട് എടച്ചേരിക്കണ്ടി സ്വദേശി അന്‍സാര്‍ (28) ആണ് മരിച്ചത്. സംഭവത്തില്‍ അയല്‍വാസിയും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ അഹമ്മദ് ഹാജിയെ പൊലീസ് അറസ്റ്റു ചെയ്തു.
തൊട്ടില്‍പാലം ലീഗ് ഓഫീസിന്റെ പുറത്തു വച്ച് കഴിഞ്ഞ ദിവസമാണ് അന്‍സാറിനു കുത്തേറ്റത്. സമൂഹമാധ്യമങ്ങളില്‍ അഹമ്മദിനെതിരെ അന്‍സാര്‍ വ്യക്തിഹത്യ നടത്തിയെന്നു കാട്ടി ഇരുവരും അകല്‍ച്ചയിലായിരുന്നു. ഒരു സ്ത്രീക്കെതിരെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ അകല്‍ച്ച ഉണ്ടായത്.
ഇത് പരിഹരിക്കാന്‍ ലീഗ് പ്രാദേശിക നേതൃത്വം നടത്തിയ മധ്യസ്ഥ ചര്‍ച്ചയ്ക്കു പിന്നാലെ മടങ്ങുമ്പോഴാണ് തൊട്ടില്‍പ്പാലം ഓഫീസിനു സമീപം അന്‍സാറിനെ അരയില്‍ ഒളിപ്പിച്ച കത്തി ഉപയോഗിച്ച് അഹമ്മദ് കുത്തിവീഴ്ത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.
ഈ സംഭവുമായി ബന്ധപ്പെട്ട് പോസ്റ്റര്‍ പതിച്ചെന്ന് പറയപ്പെടുന്ന സ്ത്രീയുടെ സഹോദരന്‍ ആണ് അറസ്റ്റിലായത്.
Keywords: Muslim league worker stabbed to death in Kozhikode, Kozhikode, News, Stabbed to death, Police, Arrested, Hospital, Treatment, Injured, Kerala.

Powered by Info News For You

Comments
Post a Comment