പ്രതിശ്രുത വധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് സമ്മാനം നല്‍കി മടങ്ങിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം
വാളകം: (www.kvartha.com 10.03.2020) പ്രതിശ്രുത വധുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് സമ്മാനം നല്‍കി മടങ്ങിയ യുവാവിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. തിങ്കളാഴ്ച വൈകിട്ട് 5.15നു വാളകം മരങ്ങാട്ടുകോണം ജംക്ഷനു സമീപമായിരുന്നു അപകടം.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ എഴുകോണ്‍ അമ്പലത്തുംകാല അഭിലാഷ് ഭവനില്‍ രാമചന്ദ്രന്‍പിള്ളയുടെ മകന്‍ ശ്യാംകുമാറാണ് (32) മരിച്ചത്. തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തിലേക്കു പോയ കുടുംബം സഞ്ചരിച്ച കാറും കൊട്ടാരക്കര ഭാഗത്തേക്കു പോയ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.
തലയ്ക്കു സാരമായി പരിക്കേറ്റ ശ്യാംകുമാറിനെ ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
വാളകം എയ്ഡ് പോസ്റ്റില്‍ നിന്നുള്ള പൊലീസ് സംഘമാണ് പരിക്കേറ്റ ശ്യാംകുമാറിനെ അവരുടെ വാഹനത്തില്‍ ആദ്യം വാളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് നില ഗുരുതരമായതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്കു മാറ്റുകയായിരുന്നു.
പന്തളം എന്‍എസ്എസ് ഹോസ്പിറ്റലിലെ ടെക്നീഷ്യനായിരുന്നു ശ്യാംകുമാര്‍. ഇദ്ദേഹത്തിന്റെ വിവാഹം അടുത്തമാസം നടത്താന്‍ നിശ്ചയിച്ചിരുന്നതാണ്.

Keywords: Newly groom dies in accident, News, Local-News, Accidental Death, Dead Body, Dead, Birthday Celebration, Family, Hospital, Injured, Treatment, Kerala.
Powered by Info News For You

Comments
Post a Comment