വാഴമലയിലെ കൊലപാതകം; മൈസൂര്‍ സ്വദേശിക്ക് ജീവപര്യന്തം തടവും പിഴയും


തലശ്ശേരി: (www.kvartha.com 06.03.2020) ഭാര്യയെ അതിക്രൂരമായി മര്‍ദിച്ചു കൊന്ന ഭര്‍ത്താവിന് ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മൈസൂര്‍ പാസ്റ്റര്‍ നഗറിലെ ഏലിയാസിനെയാണ് തലശേരി ഒന്നാം അഡീ. ജില്ലാ സെഷന്‍സ് ജഡ്ജ് പി എന്‍ വിനോദ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും പിഴ അടച്ചാല്‍ സംഖ്യ കൊല്ലപ്പെട്ട ലൂര്‍ദ് മേരിയുടെ അനന്തരാവകാശികള്‍ക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നുണ്ട്.

കൊളവല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വാഴമലയിലെ സൂര്യ ക്രഷറില്‍ ജോലി ചെയ്തു വരികയായിരുന്ന മൈസൂര്‍ പാസ്റ്റര്‍ നഗറിലെ ആരോഗ്യ സ്വാമിയുടെ മകന്‍ ഏലിയാസിനെയാണ് ശിക്ഷിച്ചത്. 2013 നവംബര്‍ 23ന് രാത്രി ഇരുവരും താമസിച്ചിരുന്ന വാടകവീട്ടില്‍ വെച്ച് പ്രതി ഭാര്യയുമായി വഴക്കുണ്ടാക്കുകയും പിന്നീട് ഭാര്യയെ അടിച്ച് കൊലപ്പെടുത്തിയെന്നുമാണ് കേസ്. പിറ്റേദിവസം രാവിലെ വാഴമലയില്‍ താമസിച്ചുവരുന്ന പുത്തന്‍പുരയില്‍ സജീ വര്‍ഗീസാണ് പ്രതിയുടെ ഭാര്യയും കാമരാജ് നഗറിലെ സാന്‍ഡിയാഗോ മാര്‍ട്ടിന്റെ മകളുമായ ലൂര്‍ദ് മേരി വാടക വീടിനു പുറത്ത് മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

Thalassery, News, Kerala, Crime, Killed, Wife, Life Imprisonment, Fine, Police, attack, Death, Man sentenced to life imprisonment for killing wife

സജി വര്‍ഗീസിനെ കൂടാതെ കെ എം സാബു, ഇസ്മയില്‍, എന്‍ സുശാന്ത്, റോയ് കുര്യന്‍ പഞ്ചായത്ത് സെക്രട്ടറി ആര്‍ എം ലക്ഷ്മണന്‍, സയന്റിഫിക് ഓഫീസര്‍ കെ ദീപേഷ്, പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഡോക്ടര്‍ ശ്രീകാന്ത്, പൊലീസ് ഓഫീസര്‍മാരായ ജയന്‍ ഡൊമനിക്ക്, ഫായിസ് അലി, ജയചന്ദ്രന്‍, സീന, സഹദേവന്‍, വില്ലേജ് ഓഫീസര്‍ സി എച്ച് ഗംഗാധരന്‍ തുടങ്ങിയവരാണ് പ്രോസിക്യൂഷന്‍ സാക്ഷികള്‍. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ. സി കെ രാമചന്ദ്രന്‍ ഹാജരായി.

Keywords: Thalassery, News, Kerala, Crime, Killed, Wife, Life Imprisonment, Fine, Police, attack, Death, Man sentenced to life imprisonment for killing wife


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?