രണ്ടുവയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ റിമാന്‍ഡ് ചെയ്തു; പ്രേരണാ കുറ്റത്തിന് യുവാവിനെതിരെയും കേസ്
കല്ലറ: (www.kvartha.com 14.03.2020) രണ്ടുവയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഭരതന്നൂര്‍ സേമ്യാക്കട അനീഷ് ഭവനില്‍ സോണിയ (21) യെയാണ് നെടുമങ്ങാട് കോടതി റിമാന്‍ഡു ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരി 13-നാണ് യുവതിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പാങ്ങോട് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ യുവതി മറ്റൊരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്ന് മനസ്സിലായി.
അമ്മയുടെ സംരക്ഷണം അത്യന്താപേക്ഷിതമായ സമയത്ത് കുഞ്ഞിനെ ഉപേക്ഷിച്ചുപോയതിന് പാങ്ങോട് പൊലീസ് ബാലസംരക്ഷണ നിയമപ്രകാരം യുവതിയെ അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ പ്രേരണാക്കുറ്റം ചുമത്തി കാമുകനെതിരേയും പൊലീസ് കേസെടുത്തു.
പാങ്ങോട് സി ഐ എന്‍ സുനീഷ്, എസ് ഐ, ജെ അജയന്‍, എ എസ് ഐ സക്കീര്‍ ഹുസൈന്‍, സി പി ഒ മാരായ അരുണ്‍, ഗീത എന്നിവര്‍ അറസ്റ്റിനു നേതൃത്വം നല്‍കി.
Keywords: Woman remanded for leaving her baby to elope with boyfriend, News, Local-News, Eloped, Court, Remanded, Police, Probe, Case, Complaint, Arrested, Kerala.

Powered by Info News For You

Comments
Post a Comment